അറബിക്കടലും,കായലും,സൂര്യാസ്തമയവും കാണാം ; അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്
- Published by:naveen nath
- local18
- Reported by:ATHIRA BALAN A
Last Updated:
ചരിത്ര പ്രധാന്യമുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപമാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.കപ്പലുകൾക്ക് മാർഗനിർദ്ദേശം നൽകുന്നതിന് വേണ്ടി നിർമ്മിച്ചത് ലൈറ്റ് ഹൗസ്സിന് 130 അടി ഉയരമുണ്ട്. ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് കടലിന്റെയും കായലിന്റെയും കാഴ്ചകൾ ആസ്വദിക്കാം. അഞ്ചുതെങ്ങ് കോട്ടയുടെ രൂപകൽപന വിശദമായി മനസിലാക്കാനും ലൈറ്റ് ഹൗസ്സ് സഹായിക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ഭാഗങ്ങൾ,പെരുമാതുറ കടൽപ്പാലം എന്നിവയെല്ലാം ലൈറ്റ് ഹൗസിനു മുകളിൽ എത്തിയാൽ വ്യക്തമായി കാണാനാകും.അഞ്ചുതെങ്ങ് കോട്ട നടന്ന് സന്ദർശിക്കുമ്പോൾ കിട്ടാത്ത പൂർണത ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് നോക്കിയാൽ ലഭിക്കും. സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണെന്ന് ലൈറ്റ് കാണാൻ എത്തുന്നത്. ചെറിയൊരു തുക ഫീസായി നൽകിയായാൽ പ്രവേശനം ലഭിക്കും. ലിഫ്റ്റ് സൗകര്യമൊന്നും ലൈറ്റ് ഹൗസിനുള്ളിൽ ഇല്ല. അതിനാൽ കുട്ടികൾക്കും പ്രായമായവർക്കും ലൈറ്റ് ഹൗസിന് മുകളിലേക്കെത്താൻ അല്പം പ്രയാസകരമായിരിക്കും.ലൈറ്റ് ഹൗസിനോട് ചേർന്ന് കുട്ടികൾക്ക് വേണ്ടി ഒരു പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒപ്പമാണ് യാത്രയെങ്കിൽ അൽനേരം പാർക്കിൽ സമയം ചിലവഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 26, 2024 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അറബിക്കടലും,കായലും,സൂര്യാസ്തമയവും കാണാം ; അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്