കരമന നദീതീരത്ത് ഉദ്ഘാടനത്തിന് ഒരുങ്ങി ആഴാങ്കൽ വാക്ക് വേ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കുട്ടികൾക്കും, മുതിർന്നവർക്കും, ഭിന്നശേഷിക്കാർക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് വാക്ക് വേ ഒരുങ്ങുന്നത്.
ഉദ്ഘാടനത്തിന് ഒരുങ്ങി ആഴാങ്കൽ വാക്ക് വേ. ആഴാങ്കാൽ വാക്ക് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. കരമന നദീതീരത്ത് 2 കിലോമീറ്ററിൽ അധികം നീളത്തിലാണ് ആഴാങ്കാൽ വാക്ക് വേ എന്ന മനോഹരവും ശാന്തവുമായ ഉദ്യാനം സ്ഥിതിചെയ്യുന്നത്.
നിർമ്മാണഘട്ടത്തിൽ തന്നെ ഈ സ്വപ്നപദ്ധതി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇവിടെ മനോഹരമായ ഒരു ഫുട്ബോൾ ടർഫും ഒരുക്കിയിട്ടുണ്ട്. കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ ഇടങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നമ്മുക്ക് ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കും, മുതിർന്നവർക്കും, ഭിന്നശേഷിക്കാർക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് വാക്ക് വേ ഒരുങ്ങുന്നത്. പ്രഭാത/സായാഹ്ന നടത്തത്തിന് പൊതുജനങ്ങൾ നിലവിൽ വാക് വേ നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന് പുറമെ വ്യായാമം ചെയ്യുന്നതിനുള്ള സ്ഥലം, വിനോദത്തിന് ആവശ്യമായ പ്ലേ ഏരിയകൾ, ഷട്ടിൽ കോർട്ടുകൾ തുടങ്ങിയവയും ഒരുങ്ങുകയാണ്. ജൈവ/അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ചു സംസ്കരിക്കുന്നതിനുള്ള സംവിധാനവും, ഉദ്യാനത്തിൻ്റെ പരിപാലനത്തിനും സുരക്ഷയ്ക്കും ആവശ്യമായ ജീവനക്കാരെയും നഗരസഭ ഉറപ്പാക്കും.
advertisement
നഗര മധ്യത്തിൽ പ്രകൃതിയുടെ സൗന്ദര്യം തൊട്ടനുഭവിക്കുവാൻ സാധിക്കുന്ന ഇടമാണ് ആഴാങ്കൽ വാക്ക് വേ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 14, 2025 6:15 PM IST