'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
- Published by:meera_57
- news18-malayalam
Last Updated:
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിലവില്‍ വരുന്ന ഗൂഗിള്‍ എഐ ഹബ്ബിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിലവില്‍ വരുന്ന ഗൂഗിള്‍ എഐ ഹബ്ബിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). വികസിത് ഭാരതിലേക്കുള്ള ചുവടുവയ്പ്പായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. "ഗിഗാവാട്ട് സ്‌കെയിലില്‍ ഡാറ്റാ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടുന്ന ഗൂഗിളിന്റെ ഈ ബഹുമുഖ നിക്ഷേപം വികസിത് ഭാരത് നിര്‍മിക്കാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നു. സാങ്കേതികവിദ്യയെ ജനാധിപത്യവത്കരിക്കുന്നതില്‍ ഇത് ഒരു വലിയ ശക്തിയായി തീരും. ഇത് എല്ലാവരിലേക്കും എഐ എത്തിക്കുകയും രാജ്യത്തെ പൗരന്മാര്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ നല്‍കുകയും നമ്മുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുകയും ചെയ്യും. അതിലൂടെ സാങ്കേതികവിദ്യാ രംഗത്തെ ആഗോള നേതാവെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം സുരക്ഷിതമാക്കുകയും ചെയ്യും," എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷത്തിനുള്ളില്‍ (2026-2030) ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 1.27 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ ചൊവ്വാഴ്ച അറിയിച്ചു. ഇത് ഇന്ത്യയിലെ ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്.
വിശാഖപട്ടണത്തെ ഗൂഗിള്‍ എഐ ഹബ്ബില്‍ ഒരു ഡാറ്റ സെന്റര്‍ കാംപസും ഉള്‍പ്പെടുന്നു. ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള ആവശ്യം നിറവേറ്റാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു. അദാനികോണെക്‌സും എയര്‍ടെല്ലുമാണ് പദ്ധതിയിലെ പ്രധാന പങ്കാളികള്‍. സെര്‍ച്ച്, വര്‍ക്ക് സ്‌പെയിസ്, യൂട്യൂബ് തുടങ്ങിയ ഗൂഗിളിന്റെ ഉത്പ്പന്നങ്ങള്‍ക്ക് ശക്തി പകരുന്ന അതേ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും ഈ എഐ ഹബ്ബും നിര്‍മിക്കുക.
advertisement
ബിസിനസ്സുകള്‍ക്കും ഓർഗനൈസേഷനുകൾക്കും സ്വന്തമായി എഐ പവര്‍സൊലൂഷനുകള്‍ നിര്‍മിക്കുന്നതിനും വളര്‍ച്ചയ്ക്കും ഗവേഷണവും വികസനവും വേഗത്തിലാക്കുന്നതിനും എഐ അധിഷ്ഠിതമായുള്ള ഭാവിയില്‍ ആഗോളനേതാവെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള സേവനങ്ങള്‍ എഐ ഹബ്ബ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗൂഗിളിന്റെ നിലവിലുള്ള 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എഐ ഡാറ്റാ സെന്ററുകളുടെ ശൃംഖലയില്‍ പുതിയ ഡാറ്റാ സെന്റര്‍ കാംപസും ചേരും.
ഈ പദ്ധതിയില്‍ ഒരു പുതിയ അന്താരാഷ്ട്ര സബ്‌സീ(subsea-സമുദ്രാന്തര്‍ കേബിള്‍) ഗേറ്റ് വേയുടെ നിര്‍മാണവും ഉള്‍പ്പെടുന്നു. ഗൂഗിളിന്റെ നിലവിലുള്ള 20 ലക്ഷത്തിലധികം മൈലുകള്‍ ദൈര്‍ഘ്യമുള്ള ടെറസ്ട്രിയല്‍(കര), സബ്‌സീ കേബിളുകളുമായും ഇത് ബന്ധിപ്പിക്കും. ഇത് ഇന്ത്യയെ മാത്രമല്ല, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സേവനം നല്‍കുന്ന ഒരു എഐയും കണക്റ്റവിറ്റി ഹബ്ബായി വിശാഖപട്ടണത്തെ മാറ്റും.
advertisement
രാജ്യത്തെ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മുംബൈ, ചെന്നൈ എന്നിവടങ്ങളിലെ നിലവിലുള്ള സബ് സീ കേബിള്‍ ലാന്‍ഡിംഗുകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഈ ഗേറ്റ് വേ സഹായിക്കുമെന്ന് കരുതുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 14, 2025 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി