Sreedevi | ശ്രീദേവിക്കായി ഹോസ്റ്റലിൽ ഒരു മുറി തയാറാക്കിയ മലയാളി സംവിധായകൻ; ആരാധനയുടെ അപൂർവ കഥ
- Published by:meera_57
- news18-malayalam
Last Updated:
പരീക്ഷയ്ക്ക് മുൻപ് ഈ മുറിയിലെത്തി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ശ്രീദേവിയുടെ ചിത്രങ്ങളിൽ നിന്നും അനുഗ്രഹം വാങ്ങുമായിരുന്നു
സിനിമ ഉണ്ടായ കാലം മുതൽ താരാരാധനയും താരങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധയും പ്രശസ്തിയും ഏവർക്കുമറിയാവുന്നതാണ്. ഇത് പലപ്പോഴും സെലിബ്രിറ്റി എന്ന നിലയിൽ ഉയർന്നു വരുന്നവരുടെ ജീവിതത്തിൽ ചെറുതും വലുതുമായ രീതിയിൽ സ്വാധീനം ചെലുത്താറുണ്ട്. നിരവധി യുവാക്കളുടെ ജീവിതത്തിൽ നടി ശ്രീദേവി (Sridevi) ഒരുകാലത്ത് ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല
advertisement
advertisement
advertisement
രാജ്യത്തിനകത്തും പുറത്തുമായി ശ്രീദേവിക്ക് വമ്പൻ ആരാധകവൃന്ദം ഉണ്ടായിരുന്നു. പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് അവരെ എത്തിക്കാൻ പ്രാപ്തമായിരുന്നു ഈ താരപദവി. എല്ലാവരെയും പോലെ ശ്രീദേവിയെ ആരാധിച്ചുപോന്ന, അക്കാലത്തെ ഛായാഗ്രാഹകൻ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പൂർവകാലത്തേക്ക് ഒരെത്തിനോട്ടം നടത്താം
advertisement
advertisement
ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തനിക്ക് ശ്രീദേവിയോടുള്ള ആരാധനയുടെ ആഴം എത്രത്തോളം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ പടം അടിച്ചുവരുന്ന പോസ്റ്ററുകളും മാസികയും വരെ കട്ടോണ്ടു പോകുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. പരീക്ഷയ്ക്ക് മുൻപ് ഈ മുറിയിലെത്തി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ ചിത്രങ്ങളിൽ നിന്നും അനുഗ്രഹം വാങ്ങുമായിരുന്നു
advertisement
ഞങ്ങൾ കോളേജിൽ പഠിക്കുന്ന നാളുകളിൽ ഞാൻ ശ്രീദേവിയുടെ ഒരു വലിയ കട്ടൗട്ട് തിയേറ്ററിൽ നിന്നും എന്റെ മുറിയിൽ എത്തിക്കുമായിരുന്നു. അതോടെ അത് 'ശ്രീദേവി റൂം' ആയി മാറി. ചുമരുകൾ നിറയെ അവരുടെ ചിത്രങ്ങളായിരുന്നു. പത്രത്തിൽ ശ്രീദേവിയുടെ ചിത്രം കണ്ടാൽ, അത് മുറിച്ചെടുത്ത് ഞാൻ ചുമരിൽ ഒട്ടിക്കും. ശ്രീദേവിയെ കാണണമെങ്കിലോ പ്രാർത്ഥിക്കണമെന്നോ തോന്നിയാൽ, ആരാധകരായ സഹപാഠികൾ എന്റെ മുറിയിലെത്തും. പരീക്ഷാ കാലമായാൽ, 'മച്ചാ, ശ്രീദേവിയുടെ അനുഗ്രഹം തേടൂ,' എന്ന് പരസ്പരം പറയാറുണ്ടായിരുന്നു
advertisement
advertisement
advertisement
advertisement










