സൂര്യകാന്തി പദ്ധതി: NMMS പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലന ക്യാമ്പ് സെപ്റ്റംബർ 21ന്

Last Updated:

NMMS സ്കോളർഷിപ്പ് പരീക്ഷ പാസാകുന്നവർക്ക് ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് അവസാനം വരെ പ്രതിമാസം ആയിരം രൂപ വീതം ലഭിക്കും.

വിദ്യാർത്ഥികൾ, പ്രതീകാത്മക ചിത്രം
വിദ്യാർത്ഥികൾ, പ്രതീകാത്മക ചിത്രം
പാറശ്ശാല നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയാണ് 'സൂര്യകാന്തി'. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടെ മത്സരപരീക്ഷകളിൽ സജ്ജരാക്കുന്നതിന് വേണ്ട പഠന സഹായമാണ് സൂര്യകാന്തി വഴി നൽകുന്നത്. ഇതിൻ്റെ ഭാഗമായി ഇക്കൊല്ലം എട്ടാം ക്ലാസിൽ പഠിക്കുന്നതും നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷ എഴുതുന്നതുമായ വിദ്യാർഥികൾക്ക് സൗജന്യ പരിശീലനവും സൗജന്യമായി പഠനസഹായ വിതരണവും ചെയ്യുകയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുന്ന ഒരു പ്രധാന സ്കോളർഷിപ്പ് പരീക്ഷയാണ് എൻ.എം.എം.എസ്. (NMMS). കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ നടക്കുന്ന ഈ പരീക്ഷ എട്ടാം തരത്തിൽ പഠിക്കുന്ന സർക്കാർ - എയ്‌ഡഡ് സ്കൂ‌ൾ വിദ്യാർഥികൾക്കായാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷയുടെ ഏകദിന പരിശീലന ക്യാമ്പ് മാരായമുട്ടം ഗവ. ഇൻ്റർനാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2025 സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ സംഘടിപ്പിക്കുന്നു.
NMMS സ്കോളർഷിപ്പ് പരീക്ഷ പാസാകുന്നവർക്ക് ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് അവസാനം വരെ പ്രതിമാസം ആയിരം രൂപ വീതം ലഭിക്കും. അതിനാൽ രാജ്യത്തെ ഏറ്റവും വലിയ പഠനസഹായപദ്ധതികളിൽ ഒന്നായ എൻ.എം.എം.എസിനു പ്രാധാന്യമേറെയുണ്ട്. ഭാവിയിലെ വലിയ മത്സരപ്പരീക്ഷകൾ നേരിടാനും ഇതുവഴി നമ്മുടെ കുട്ടികൾക്ക് സാധിക്കും. തുടർപഠനത്തിന് ആത്മവിശ്വാസവും സാമ്പത്തികാശ്വാസവും പ്ലസ് വൺ പ്രവേശനത്തിന് മുൻഗണനയും ലഭിക്കുന്ന ഈ പരീക്ഷയ്ക്ക് ആസൂത്രിതവും ശാസ്ത്രീയവുമായ പരിശീലനം നൽകേണ്ടത്തിൻ്റെ ഭാഗമായി മുൻകാല ചോദ്യപേപ്പറുകളും മാതൃകാപരീക്ഷകളും പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളും കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് പരീക്ഷാർത്ഥികൾക്കായി മാരായമുട്ടം ഹയർസെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ ഒരു ഏകദിന കോച്ചിങ്ങും ആ ഏകദിന കോച്ചിങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠന സാമഗ്രികളും ഒരു മാസത്തെ സൗജന്യ പരിശീലനവും ഒരുക്കിയാണ് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
advertisement
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/dHQ8B2VzjxbgPJB29
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സൂര്യകാന്തി പദ്ധതി: NMMS പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലന ക്യാമ്പ് സെപ്റ്റംബർ 21ന്
Next Article
advertisement
'അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് മോദി, ഇന്ത്യ വിജയം തട്ടിയെടുത്തെന്ന് പാക് മുൻ താരം'; സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപം
'അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് മോദി, വിജയം തട്ടിയെടുത്തെന്ന് പാക് മുൻ താരം'; സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപം
  • മത്സരത്തിൽ അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് മോദിയാണെന്ന് പാക് മുൻ താരം യൂസഫ് ആരോപിച്ചു.

  • ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച യൂസഫിനെ അവതാരക തടഞ്ഞു.

  • മത്സരത്തിൽ ഇന്ത്യ 25 പന്തുകൾ ബാക്കിനിൽക്കെ 7 വിക്കറ്റുകൾ കൊണ്ട് പാക്കിസ്ഥാനെതിരെ വിജയിച്ചു.

View All
advertisement