'അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് മോദി, ഇന്ത്യ വിജയം തട്ടിയെടുത്തെന്ന് പാക് മുൻ താരം'; സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപം

Last Updated:

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച യൂസഫിനെ അവതാരക ഇടപെട്ട് തടയുകയും ചെയ്തു

മുഹമ്മദ് യൂസഫ്, സൂര്യകുമാർ യാദവ്
മുഹമ്മദ് യൂസഫ്, സൂര്യകുമാർ യാദവ്
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ടീം അംപയർമാരെ സ്വാധീനിച്ച് വിജയം സ്വന്തമാക്കിയതാണെന്ന ആരോപണവുമായി പാക് മുൻ താരം മുഹമ്മദ് യൂസഫ്. സമാ ടി വിയിലെ ചർച്ചയ്ക്കിടെയായിരുന്നു മുഹമ്മദ് യൂസഫിന്റെ പ്രതികരണം. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച യൂസഫിനെ അവതാരക ഇടപെട്ട് തടയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
''മത്സരത്തിൽ അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീൽ ചെയ്തപ്പോഴെല്ലാം അംപയർമാർ വിരൽ ഉയർത്തുന്നത് കാണാമായിരുന്നു''- മുഹമ്മദ് യൂസഫ് പ്രതികരിച്ചു. ഇന്ത്യൻ ക്യാപ്റ്റനെതിരെ മോശം വാക്കുകളാണ് മുഹമ്മദ് യൂസഫ് ഉപയോഗിച്ചത്. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളുടെ മൂന്ന് അപ്പീലുകൾ ഔട്ടാണെന്ന് അംപയർമാർ വിധിച്ചിരുന്നു. ഡിആർഎസ് എടുത്താണ് പാകിസ്ഥാൻ ബാറ്റർമാർ പുറത്താകലിൽനിന്ന് രക്ഷപെട്ടത്.
advertisement
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 127 റൺസ്. മറുപടിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. 25 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇന്ത്യൻ വിജയം. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം. ക്യാപ്റ്റൻ സൂര്യകുമാർ‌ യാദവ് സിക്സറിടിച്ചാണ് വിജയറൺ നേടിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് മോദി, ഇന്ത്യ വിജയം തട്ടിയെടുത്തെന്ന് പാക് മുൻ താരം'; സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപം
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement