Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെലോ അലർ‌ട്ട്

Last Updated:

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 8 ജില്ലകളിൽ യെലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
17/09/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ്
18/09/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെലോ അലർ‌ട്ട്
Next Article
advertisement
Modi @ 75| കേരളത്തിലുണ്ട് പ്രധാനമന്ത്രിയുടെ പേരിൽ‌ ഒരു ഗജവീരൻ; 'പുത്തൻകുളം മോദി'യെ അറിയുമോ?
Modi @ 75| കേരളത്തിലുണ്ട് പ്രധാനമന്ത്രിയുടെ പേരിൽ‌ ഒരു ഗജവീരൻ; 'പുത്തൻകുളം മോദി'യെ അറിയുമോ?
  • പുത്തൻകുളം മോദി എന്ന ആന തെക്കൻ കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മിന്നും താരമായി മാറിയിരിക്കുന്നു.

  • 38 വയസ്സുള്ള പുത്തൻകുളം മോദി 9 അടി 5 ഇഞ്ച് ഉയരമുള്ള, സൗന്ദര്യത്തിന്റെയും ശാന്തതയുടെയും പ്രതീകമാണ്.

  • പുത്തൻകുളം മോദി എന്ന ആനയുടെ ശാന്ത സ്വഭാവവും ശരീര സൗന്ദര്യവും ആനപ്രേമികളെ ആകർഷിക്കുന്നു.

View All
advertisement