പുതുതലമുറയ്ക്ക് പ്രചോദനമായി അരുവിക്കര മുമ്പാലയിൽ ഗാന്ധിപ്രതിമ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
'മറക്കുവാനുള്ളതല്ല ഗാന്ധിയെ... ഓർത്തിരിക്കുവാനുള്ളതാണ് ഗാന്ധിയെ...' എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കിയത്.
പുതുതലമുറയ്ക്ക് ഗാന്ധിജിയുടെ ആശയങ്ങൾ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ അരുവിക്കര മുമ്പാലയിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചു. മുമ്പാലയിലെ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഈ പ്രതിമ മരങ്ങാട് ഗവൺമെൻ്റ് എൽ.പി. സ്കൂളിനാണ് സമർപ്പിച്ചത്. 'മറക്കുവാനുള്ളതല്ല ഗാന്ധിയെ... ഓർത്തിരിക്കുവാനുള്ളതാണ് ഗാന്ധിയെ...' എന്ന സന്ദേശമുയർത്തിയാണ് ഈ പദ്ധതി നടപ്പാക്കിയത്.
പ്രതിമയുടെ അനാച്ഛാദനവും ഉദ്ഘാടനവും രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിക്കുകയും ചെയ്തു. ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ ഗാന്ധിജിയുടെ ആശയങ്ങൾക്ക് യുവതലമുറ നൽകുന്ന പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു.
ഗാന്ധിജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നും, ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരങ്ങാട് സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗാന്ധിജിയുടെ ജീവിതവും ദർശനങ്ങളും അടുത്തറിയാൻ ഈ പ്രതിമ സഹായകമാകും. ഗ്രാമവാസികളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് ഈ ഉദ്യമം യാഥാർത്ഥ്യമായത്. ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 22, 2025 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പുതുതലമുറയ്ക്ക് പ്രചോദനമായി അരുവിക്കര മുമ്പാലയിൽ ഗാന്ധിപ്രതിമ