നടി രാധിക ശരത് കുമാറിന്റെ അമ്മ അന്തരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
സുഹാസിനി, ആരതി രവി ഉൾപ്പെടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി
ചെന്നൈ: നടി രാധിക ശരത്കുമാറിൻ്റെ അമ്മ ഗീത (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. സമൂഹമാധ്യമങ്ങളിലൂടെ രാധിക തന്നെയാണ് അമ്മയുടെ വിയോഗവാർത്ത അറിയിച്ചത്.
പ്രശസ്ത നടൻ എം.ആർ. രാധ എന്നറിയപ്പെടുന്ന മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണന്റെ ഭാര്യയാണ് ഗീത. ഏറെക്കാലമായി രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന അവർ, അടുത്തകാലത്തായി തീരെ അവശ നിലയിലായിരുന്നു.
🙏🙏🙏🙏🙏 pic.twitter.com/iITFFlIZaQ
— Radikaa Sarathkumar (@realradikaa) September 22, 2025
പൊതുദർശനത്തിനായി മൃതദേഹം പോയസ് ഗാർഡനിലെ വസതിയിൽ വെച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തിൽ സംസ്കാരം നടക്കും. സുഹാസിനി, ആരതി രവി ഉൾപ്പെടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 22, 2025 12:48 PM IST