Drishyam 3: 'അമിത പ്രതീക്ഷയോടെ സിനിമ കാണാൻ വരാതിരിക്കുക'; ദൃശ്യം 3 ന്റെ പൂജാ വേളയിൽ ജീത്തു ജോസഫ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ദൃശ്യത്തെ ഒരു ത്രില്ലറായി കണക്കാക്കിയിട്ടില്ലെന്നും ഇതൊരു ഫാമിലി ഡ്രാമയാണെന്നും ജീത്തു ജോസഫ് പറഞ്ഞു
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു. പൂജാ ചടങ്ങുകൾക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മോഹൻലാലും ജീത്തു ജോസഫും മറുപടി നൽകിയിരുന്നു.
അമിത പ്രതീക്ഷയോടെ സിനിമ കാണാൻ വരാതിരിക്കുകയെന്നാണ് ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോർജുകുട്ടിയുടെ ജീവിതത്തിലും കുടുംബത്തിലും ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചാണ് 'ദൃശ്യം 3' സംസാരിക്കുന്നതെന്ന് സംവിധായകൻ ജിത്തു ജോസഫ്. ആദ്യ രണ്ട് ഭാഗങ്ങളെയും താൻ ത്രില്ലറായി കണക്കാക്കിയിട്ടില്ലെന്നും, അവ ഫാമിലി ഡ്രാമകളായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൻ്റെ പൂജാ ചടങ്ങിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അമിത പ്രതീക്ഷയോടെ സിനിമ കാണാൻ വരരുത്. ജോർജുകുട്ടിയുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന കഥയാണ് ഈ ചിത്രം പറയുന്നത്," ജിത്തു ജോസഫ് പറഞ്ഞു. നാലര വർഷത്തിനുശേഷം ജോർജുകുട്ടിയുടെ കുടുംബത്തിൽ സംഭവിച്ചതും സംഭവിക്കാൻ സാധ്യതയുള്ളതുമായ കാര്യങ്ങളാണ് സിനിമയുടെ പ്രമേയം.
advertisement
"ഞാൻ ദൃശ്യത്തെ ഒരു ത്രില്ലറായി കണക്കാക്കിയിട്ടില്ല. ഇതൊരു ഫാമിലി ഡ്രാമയാണ്. അതിൽ ചില സംഭവങ്ങൾ നടക്കുന്നു എന്നേയുള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും ജിത്തു പറഞ്ഞു. "സിനിമയ്ക്ക് മാത്രമല്ല, സാമൂഹിക-സാംസ്കാരിക മേഖലകളിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. എല്ലാ രീതിയിലും ഫാൽക്കെ അവാർഡിന് അർഹനായ വ്യക്തിയാണ് മോഹൻലാൽ," ജിത്തു അഭിപ്രായപ്പെട്ടു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
September 22, 2025 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Drishyam 3: 'അമിത പ്രതീക്ഷയോടെ സിനിമ കാണാൻ വരാതിരിക്കുക'; ദൃശ്യം 3 ന്റെ പൂജാ വേളയിൽ ജീത്തു ജോസഫ്



