ആറ്റിങ്ങൽ സബ് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം: ഗവ. എൽ.പി.എസ്. ചെമ്പൂരിന് തിളക്കമാർന്ന നേട്ടം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
പാഠ്യ-പാഠ്യേതര രംഗത്ത് വ്യത്യസ്തവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളാണ് ചെമ്പൂർ എൽ.പി.എസ്. നടപ്പിലാക്കുന്നത്.
ആറ്റിങ്ങൽ സബ് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായി ഗവൺമെൻ്റ് എൽ.പി.എസ്. ചെമ്പൂർ തിരഞ്ഞെടുക്കപ്പെട്ടു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വിദ്യാലയം കാഴ്ചവെച്ച അസാധാരണമായ പ്രകടനമാണ് ഈ നേട്ടത്തിന് കാരണം. അടുത്തിടെ നടന്ന ആറ്റിങ്ങൽ സബ് ജില്ല കലോത്സവത്തിൽ ജനറൽ വിഭാഗത്തിലും അറബിക് വിഭാഗത്തിലും ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെമ്പൂർ എൽ.പി.എസ്., സബ് ജില്ല ശാസ്ത്രമേളയിൽ ഗണിതം, സോഷ്യൽ സയൻസ് വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം നേടി. പ്രവൃത്തി പരിചയമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്കൂളിനാണ്.
പ്രഥമ അധ്യാപിക ജാസ്മിൻ്റെ നേതൃത്വത്തിൽ അധ്യാപകർ, അനധ്യാപക ജീവനക്കാർ, പി.ടി.എ., എസ്.എം.സി., എം.പി.ടി.എ. അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പ്രവർത്തനമാണ് സ്കൂളിന് കരുത്തേകുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് വ്യത്യസ്തവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളാണ് ചെമ്പൂർ എൽ.പി.എസ്. നടപ്പിലാക്കുന്നത്.
കഴിഞ്ഞ എൽ.എസ്.എസ്. പരീക്ഷയിൽ 13 വിജയികളെ സമ്മാനിച്ച വിദ്യാലയം, അക്ഷരമുറ്റം, അറിവരങ്ങ്, എഡ്യൂ ഫെസ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സബ് ജില്ല, ജില്ല, സംസ്ഥാന ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കുട്ടികളുടെ കായിക വികാസനത്തിനായി കളിമുറ്റം സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പരിസ്ഥിതി, കൃഷി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പച്ചപ്പാടം ഹരിത കൂട്ടായ്മ, അക്ഷരത്തണൽ ഓപ്പൺ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സർഗാത്മക പ്രവർത്തനങ്ങൾ, കുട്ടികളുടെ അക്കാദമിക മികവിനായി രൂപപ്പെടുത്തിയ 'മധുരം മലയാളം', 'Enrich English', 'ഗണിതം രസിതം' തുടങ്ങിയ പ്രത്യേക പരിപാടികൾ എന്നിവയും ശ്രദ്ധേയമാണ്.
advertisement
കുട്ടി ലൂക്ക ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലുള്ള 'Little Scientist' പ്രോഗ്രാമുകൾ, ലഹരിവിരുദ്ധ ക്ലബ്ബ്, ഗാന്ധിദർശൻ, വിദ്യാരംഗം പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ചെമ്പൂർ എൽ.പി.എസ്. നേതൃത്വം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 13, 2025 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആറ്റിങ്ങൽ സബ് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം: ഗവ. എൽ.പി.എസ്. ചെമ്പൂരിന് തിളക്കമാർന്ന നേട്ടം


