ചപ്പാത്തി വിതരണത്തിന് കിടിലൻ ബസ് പുറത്തിറക്കി ജയിൽ വകുപ്പ്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ചുവന്ന നിറത്തിലുള്ള അല്പം മോഡിഫിക്കേഷൻ വരുത്തിയ ഫുഡ് ബസാണ് ഇനിമുതൽ ചപ്പാത്തിയും മറ്റും വിൽക്കുന്നതിനായി ജയിൽ വകുപ്പ് ഉപയോഗിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തയ്യാറാക്കുന്ന ഭക്ഷണങ്ങളാണ് ഈ വാഹനത്തിൽ വിൽക്കുന്നത്.
ജയിൽ ചപ്പാത്തിയും മറ്റു ഭക്ഷ്യവിഭവങ്ങളും ഒക്കെ ഇനി കുറച്ച് 'മോഡിഫിക്കേഷനിൽ' ലഭിക്കും. ഭക്ഷണ വിതരണത്തിനായി ജയിൽ വകുപ്പ് പുറത്തിറക്കിയ 'മോഡിഫൈഡ്' ഫുഡ് ബസാണ് ആരുടെയും മനം കവരുന്നത്. ചുവന്ന നിറത്തിലുള്ള അല്പം മോഡിഫിക്കേഷൻ ഒക്കെ വരുത്തിയ ഈ വണ്ടിയാണ് ഇനിമുതൽ ചപ്പാത്തിയും മറ്റും വിൽക്കുന്നതിനായി ജയിൽ വകുപ്പ് ഉപയോഗിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തയ്യാറാക്കുന്ന ഭക്ഷണങ്ങളാണ് ഈ വാഹനത്തിൽ വിൽക്കുന്നത്. തിരുവനന്തപുരത്തെ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഈ വാഹനം ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു.
2011ലാണ് ജില്ലയിലെ ജയിലുകളിൽ ചപ്പാത്തി നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനിയിൽ തുറന്ന ഓപ്പൺ ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കോഴിക്കോട്, എറണാകുളം, കൊല്ലം, എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്.

20 ലധികം ഭക്ഷ്യവിഭവങ്ങളാണ് ജയിലുകളിൽ തടവുപുള്ളികൾ തയ്യാറാക്കി വിതരണം ചെയ്യുന്നത്. ഇതിൽ ഏറ്റവും ജനകീയമായത് ജയിൽ ചപ്പാത്തിയും കറിയുമാണ്. അടുത്തിടെ ഈ ചപ്പാത്തിയുടെ വില അല്പം ഒന്ന് കൂട്ടിയിരുന്നു. നിലവിൽ ഒരു കവർ ചപ്പാത്തിക്ക് 30 രൂപയാണ് വില. 13 വർഷത്തിന് ശേഷമാണ് ചപ്പാത്തി വില ഉയർത്തുന്നത്. ചിക്കൻ കറി- 30, ചിക്കൻ ഫ്രൈ- 45, ചില്ലി ചിക്കൻ- 65, മുട്ടക്കറി- 20, വെജിറ്റബിൾ കറി- 20, ചിക്കൻ ബിരിയാണി- 70, വെജിറ്റബിൾ ഫ്രൈഡ്‌റൈസ്- 40, മുട്ട ബിരിയാണി- 55, അഞ്ച് ഇഡ്ഡലി, സാമ്പാർ, ചമ്മന്തിപ്പൊടി- 35, ഇടിയപ്പം അഞ്ചെണ്ണം- 30, പൊറോട്ട (നാലെണ്ണം)- 28, കിണ്ണത്തപ്പം- 25, ബൺ- 25, കോക്കനട്ട് ബൺ- 30, കപ്പ് കേക്ക്- 25, ബ്രഡ്- 30, പ്ലംകേക്ക് 350 ഗ്രാം- 100, പ്ലം കേക്ക് 750 ഗ്രാം- 200, ചില്ലി ഗോപി-25, ഊൺ- 50, ബിരിയാണി റൈസ്- 40 എന്നിങ്ങനെയാണ് ഓരോ വിഭവത്തിൻ്റെയും വിലനിലവാരം. ജയിൽ വകുപ്പിൻ്റെ ഫുഡ് ബസ് കലക്കൻ ആണെങ്കിലും ചപ്പാത്തിക്ക് വില കൂട്ടിയതിനെ ആളുകൾ സോഷ്യൽ മീഡിയയിലൽപ്പടെ ചോദ്യം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 27, 2024 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ചപ്പാത്തി വിതരണത്തിന് കിടിലൻ ബസ് പുറത്തിറക്കി ജയിൽ വകുപ്പ്