അമ്പൂരിയിലെ കണ്ണാടി കുളവും ഗണപതി കല്ലും
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
അമ്പൂരി വഴിയുള്ള യാത്ര മനോഹരമായ മലയോര ഗ്രാമീണ ദൃശ്യ ഭംഗികളുടെ സമ്മിശ്രതയാണ്. അതിനാൽ തന്നെ അമ്പൂരി എന്ന ഗ്രാമം ഒളിപ്പിച്ചിരിക്കുന്ന കാഴ്ചകളും വിസ്മയങ്ങളും അവസാനിക്കുന്നില്ല.
അമ്പൂരി വഴി ചിറ്റാർ ഡാമിലേക്ക് യാത്ര ചെയ്യുന്നവർക്ക് കാണാൻ പറ്റിയ രണ്ട് കിടിലൻ സ്പോട്ടുകൾ പരിചയപ്പെടാം. എല്ലാവരും ക്രിസ്മസ് വെക്കേഷന് വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നതിൻ്റെ തിരക്കിലായിരിക്കുമല്ലോ. അങ്ങനെയുള്ളവർക്ക് കൂടി ഉപയോഗപ്രദമാകുന്ന രണ്ട് ഇടങ്ങളാണ് പരിചയപ്പെടുത്തുന്നത്.
അമ്പൂരി വഴിയുള്ള യാത്ര മനോഹരമായ മലയോര ഗ്രാമീണ ദൃശ്യ ഭംഗികളുടെ സമ്മിശ്രതയാണ്. അതിനാൽ തന്നെ അമ്പൂരി എന്ന ഗ്രാമം ഒളിപ്പിച്ചിരിക്കുന്ന കാഴ്ചകളും വിസ്മയങ്ങളും അവസാനിക്കുന്നില്ല. അമ്പൂരിയിലെ കണ്ണാടി കുളവും അധികമകലെ അല്ലാതെയുള്ള ഗണപതിക്കല്ലും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട രണ്ടിടങ്ങളാണ്. ഈ സ്ഥലങ്ങൾ മാത്രം സന്തർഷിക്കുന്നതിനായി നിങ്ങൾ യാത്ര പോകണമെന്നില്ല. ചിറ്റാറിലേക്ക് യാത്ര ചെയ്യുന്നവർക്ക് പോകുന്നതിനിടയിൽ കാണാൻ പറ്റിയ രണ്ടു സ്ഥലങ്ങൾ മാത്രമായി ഇതിനെ കണക്കാക്കുക. ഒരുപക്ഷേ ഇവിടെ കാണാൻ മാത്രം എന്താ ഉള്ളത് എന്നൊരു ചോദ്യം നിങ്ങളിൽ ആരെങ്കിലും ചോദിചേക്കാം. കണ്ണാടി കുളത്തിൻ്റെ പ്രത്യേകത എന്ന് പറയുന്നത് കണ്ണാടി പോലെ തെളിനീരായ നല്ല ശുദ്ധമായ ജലം നിറഞ്ഞ ഒരു വലിയ കുളം എന്നതാണ്. അമ്പൂരിയിൽ നിന്ന് പത്ത് കിലോമീറ്ററോളം യാത്ര ചെയ്താൽ കണ്ണാടി കുളത്ത് എത്താം. ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്താലും ഇവിടെയെത്താനാകും. റോഡ് അരികിൽ തന്നെയാണ് കുളമുള്ളത്. ഇനി കണ്ണാടിക്കുളത്തുനിന്ന് ഗണപതി കല്ലിലേക്ക് യാത്ര ചെയ്യാം. അമ്പൂരിയിൽ നിന്ന് ആറുകാണി - കളിയൽ റോഡ് വഴി ഏകദേശം 15 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഗണപതി കല്ലിലെത്താം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 26, 2024 4:32 PM IST