കുറ്റാന്വേഷണത്തിൽ കേരളത്തിന് കേന്ദ്രത്തിൻ്റെ 'കരുത്ത്'; സംസ്ഥാനത്തെ ആദ്യ സെൻട്രൽ ഫോറൻസിക് ലാബ് തിരുവനന്തപുരത്ത്
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് സർവീസസിൻ്റെ മേൽനോട്ടത്തിലായിരിക്കും ഈ ലബോറട്ടറി പ്രവർത്തിക്കുക.
കേരളത്തിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിൽ നിർണ്ണായക ചുവടുവെപ്പായി സംസ്ഥാനത്തെ ആദ്യത്തെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (CFSL) തിരുവനന്തപുരത്ത് സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് 4-ൽ (ടെക്നോസിറ്റി) ഈ ലബോറട്ടറി സ്ഥാപിക്കുന്നതിനായി അഞ്ച് ഏക്കർ സ്ഥലം കേന്ദ്രത്തിന് ലീസിന് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
സങ്കീർണ്ണമായ ക്രിമിനൽ കേസുകളിലും സൈബർ കുറ്റകൃത്യങ്ങളിലും അതിവേഗം ശാസ്ത്രീയ തെളിവുകൾ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഈ സംവിധാനം കേരളത്തിന് വലിയ അംഗീകാരമാണ്. നിലവിൽ ഡിജിറ്റൽ ഫോറൻസിക്സ് ഉൾപ്പെടെയുള്ള അതിസങ്കീർണ്ണമായ കേസുകളിലെ തെളിവുകൾ പരിശോധിക്കാൻ ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കേന്ദ്ര ലാബുകളെയാണ് ആശ്രയിച്ചിരുന്നത്.
തിരുവനന്തപുരത്ത് പുതിയ ലാബ് നിലവിൽ വരുന്നതോടെ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുന്നത് ഒഴിവാക്കി അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ സാധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് സർവീസസിൻ്റെ മേൽനോട്ടത്തിലായിരിക്കും ഈ ലബോറട്ടറി പ്രവർത്തിക്കുക. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഡിജിറ്റൽ തെളിവുകൾ കൃത്യമായി വിശകലനം ചെയ്യുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെ സജ്ജമാകുന്നതോടെ, കേരളാ പോലീസിനും ദേശീയ അന്വേഷണ ഏജൻസികൾക്കും ഇത് വലിയ മുതൽക്കൂട്ടാകും.
advertisement
അതോടൊപ്പം തലസ്ഥാന നഗരി ഒരു പ്രമുഖ ഫോറൻസിക് റിസേർച്ച് ഹബ്ബായി മാറുന്നതിലേക്കുള്ള വലിയൊരു സാധ്യത കൂടിയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 29, 2025 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കുറ്റാന്വേഷണത്തിൽ കേരളത്തിന് കേന്ദ്രത്തിൻ്റെ 'കരുത്ത്'; സംസ്ഥാനത്തെ ആദ്യ സെൻട്രൽ ഫോറൻസിക് ലാബ് തിരുവനന്തപുരത്ത്







