1.30 കോടിയുടെ കിഫ്ബി മന്ദിരം; മടത്തറക്കാണി സ്കൂളിന് ഇനി അത്യാധുനിക ക്ലാസ് റൂമുകൾ
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
പുതിയ ബഹുനില മന്ദിരം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആറ് വലിയ ക്ലാസ് മുറികളാണ് പുതിയ മന്ദിരത്തിലുള്ളത്.
മലയോരഗ്രാമമായ മടത്തറയുടെ വിദ്യാഭ്യാസരംഗത്ത് നക്ഷത്ര ശോഭയോടെ തിളങ്ങുന്ന ഗവ: എച്ച്. എസ്. മടത്തറക്കാണി ഒരു ജനതയുടെ സാംസ്‌കാരിക പുരോഗതിയുടെ അക്ഷരകേന്ദ്രമായി ഇന്നും നില കൊള്ളുകയാണ്. പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് നൂതനസാങ്കേതിക വിദ്യയിലൂടെ പുതിയ കാലത്തിലേക്ക് കുട്ടികളെ നയിക്കുന്നതിന് ഉതകുന്ന ആധുനിക സൗകര്യങ്ങൾക്ക് മിഴിവേകികൊണ്ട് സ്‌കൂളിൻ്റെ ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടി.
കേരള സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി മുഖാന്തിരം ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം ഡി കെ മുരളി എംഎൽഎ നിർവ്വഹിച്ച് സംസാരിച്ചു. നിർമ്മാണം പൂർത്തീകരിച്ച പുതിയ ബഹുനില മന്ദിരത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള ആറ് വലിയ ക്ലാസ് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഡോ. ഷൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, പൊതുപ്രവർത്തകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 18, 2026 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
1.30 കോടിയുടെ കിഫ്ബി മന്ദിരം; മടത്തറക്കാണി സ്കൂളിന് ഇനി അത്യാധുനിക ക്ലാസ് റൂമുകൾ










