advertisement

ക്ഷീരമേഖലയിൽ പുത്തൻ ഉണർവ്വേകി കുടുംബശ്രീ; പുത്തൂർകുന്നിൽ 'ജീവനം' ക്യാമ്പയിൻ സംഘടിപ്പിച്ചു

Last Updated:

മൃഗസംരക്ഷണ മേഖലയിലെ ഉന്നമനത്തിനായി കുടുംബശ്രീ നടപ്പിലാക്കുന്നതാണ് 'ജീവനം' ക്യാമ്പയിന്‍. കന്നുകാലികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തി ക്ഷീരമേഖലയില്‍ മെച്ചപ്പെട്ട വരുമാനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

കുടുംബശ്രീയുടെ ജീവനം ക്യാമ്പയിൻ
കുടുംബശ്രീയുടെ ജീവനം ക്യാമ്പയിൻ
കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയിലെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന 'ജീവനം' ക്യാമ്പയിന്‍ പുത്തൂര്‍ കുന്നില്‍ സംഘടിപ്പിച്ചു. പുത്തൂര്‍കുന്ന് കെ ആര്‍ ബാലന്‍ സ്മാരക സ്മൃതി മണ്ഡപത്തില്‍ നടന്ന പരിപാടി കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റെ ടി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ഷീര സംഘം വൈസ് പ്രസിഡൻ്റെ കരുണാകരന്‍ അധ്യക്ഷനായി.
കന്നുകാലികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തി ക്ഷീരമേഖലയില്‍ മെച്ചപ്പെട്ട വരുമാനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയാണ് കുടുംബശ്രീ ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ന്യൂട്രിയൻ്റ് കിറ്റ് ഉപയോഗ ക്രമത്തേക്കുറിച്ചും, ശാസ്ത്രീയമായ തീറ്റക്രമത്തെക്കുറിച്ചും പോഷകാഹാര ലഭ്യതയെക്കുറിച്ചും വെറ്ററിനറി സര്‍ജന്‍ ഡോ. അര്‍ച്ചന ക്ലാസെടുത്ത് നല്‍കി.
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍ പദ്ധതി വിശദീകരണം നടത്തുകയും സംരംഭകത്വ സാധ്യതകള്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര തലത്തിലുള്ള വിപണനം എന്നിവയിലെ മെച്ചപ്പെട്ട വരുമാന സാധ്യതകളെപ്പറ്റിയും സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എം വി വിനോദ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ ജി ബിന്ദു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 60 ക്ഷീര കര്‍ഷകര്‍ 'ജീവനം' ക്യാമ്പയിനില്‍ പങ്കാളികളായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ക്ഷീരമേഖലയിൽ പുത്തൻ ഉണർവ്വേകി കുടുംബശ്രീ; പുത്തൂർകുന്നിൽ 'ജീവനം' ക്യാമ്പയിൻ സംഘടിപ്പിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement