തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന് തീപിടിച്ചു; അപകടം ഒഴിവായത് ബസ് ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീ പിടിച്ചത്
തിരുവനന്തപുരം: ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ബസ്സിനുള്ളിൽ പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ്സ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 29, 2023 9:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന് തീപിടിച്ചു; അപകടം ഒഴിവായത് ബസ് ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടൽ