കുടുംബശ്രീയുടെ 'ക്വിക്ക് സെർവ്വ് ' പദ്ധതി; സേവനങ്ങൾ ഇനി പ്രൊഫഷണലാകും
- Published by:naveen nath
- local18
- Reported by:ATHIRA BALAN A
Last Updated:
നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരെ സംബന്ധിച്ച് വീട്ടുജോലികൾക്ക് ഒരാളെ കണ്ടെത്തുക എന്നുള്ളത് ശ്രമകരമാണ്. കണ്ടെത്തിയാൽ തന്നെ വേദനമായി വലിയ തുക തന്നെ നൽകേണ്ടിവരും മിക്കവാറും സാഹചര്യങ്ങളിൽ നമുക്ക് നൽകാൻ കഴിയുന്നതിനുമപ്പുറമായിരിക്കും തുക. നിലവിൽ സ്വകാര്യ ഏജൻസികളെയാണ് ഇത്തരം ആവശ്യങ്ങൾക്ക് ജനങ്ങൾ ആശ്രയിക്കുന്നത്. പലപ്പോഴും ഇത്തരം വൻ തുക നൽകി വീട്ടുജോലി, ശിശു പരിചരണം, ക്ലീനിങ് എന്നിവയ്ക്കൊക്കെ നാം ഏജൻസികളെ തന്നെ ആശ്രയിക്കുന്നുണ്ട് .എന്നാൽ ഇതെല്ലാം വളരെ കുറഞ്ഞ നിരക്കിൽ കൂടുതൽ വിശ്വാസ്യതയോടെ സർക്കാർ സംവിധാനം വഴി നമുക്ക് ലഭ്യമായാലോ? ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയുടെ പുതിയ പദ്ധതിയായ 'ക്വിക്ക് സെർവ്വ് 'ക്വിക്ക് സെർവ്വ് പദ്ധതി പ്രകാരം നഗരത്തിലെ വിവിധ സേവനങ്ങൾക്ക് കുടുംബശ്രീയുടെ പ്രൊഫഷണൽ ടീമിനെ സമീപിക്കാം. വീട്ടുജോലി, ക്ലീനിംഗ്, പ്രസവാനന്തര ശിശ്രൂഷ, രോഗീപരിചരണം, ശിശുപരിചരണം, രോഗികൾക്കും കുഞ്ഞുങ്ങൾക്കും കൂട്ടിരിക്കൽ, കാർവാഷിങ് തുടങ്ങിയവയാണ് ആദ്യ ഘട്ടം സേവനമായി നൽകുക .ഒന്നാം ഘട്ടത്തിൽ ഏകദേശം 100 സ്ത്രീകൾക്കെങ്കിലും ജോലി നൽകുകയാണ് കുടുംബശ്രീയുടെ ഉദ്യേശമെന്ന് സിഡിഎസ് ഭരണസമിതി അറിയിച്ചു ഇതിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 19, 2024 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കുടുംബശ്രീയുടെ 'ക്വിക്ക് സെർവ്വ് ' പദ്ധതി; സേവനങ്ങൾ ഇനി പ്രൊഫഷണലാകും


