തിരുവനന്തപുരം സ്റ്റൈൽ കൊഞ്ച് തീയലും, കക്ക തോരനും, വാഴയിലയിൽ നല്ല നാടൻ ഊണും വിളമ്പുന്ന കായലോരത്തെ ഹോട്ടൽ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
തനത് തിരുവനന്തപുരം ശൈലിയിൽ ഉണ്ടാക്കുന്ന കൊഞ്ച് തീയൽ, കരിമീൻ പൊള്ളിച്ചത്, കക്ക തോരൻ എന്നിവയാണ് ഇവിടത്തെ സ്പെഷ്യൽ ഐറ്റംസ്.
കായൽ കാഴ്ചകൾ ആസ്വദിച്ച് തിരുവനന്തപുരം സ്റ്റൈൽ മീൻകറിയും കൂട്ടി കിടിലൻ ഒരു ഊണ്. വാഴയിലയിൽ വിളമ്പുന്ന ഊണിനൊപ്പം കായലിൻ്റെ ആമ്പിയൻസ് കൂടി ആയാൽ പിന്നെ പൊളി വൈബ്. പണയിൽ കടവിലെ കായലോരം റസ്റ്റോറൻ്റിൽ എത്തുന്നവർക്കാണ് തിരുവനന്തപുരം സ്റ്റൈലിൽ ഉള്ള മീൻ കറിയും വെറൈറ്റി മത്സ്യ വിഭവങ്ങളും ആസ്വദിക്കാൻ അവസരം ലഭിക്കുന്നത്.
തനത് തിരുവനന്തപുരം ശൈലിയിൽ ഉണ്ടാക്കുന്ന കൊഞ്ച് തീയൽ, കരിമീൻ പൊള്ളിച്ചത്, കക്ക തോരൻ എന്നിവയാണ് ഇവിടത്തെ സ്പെഷ്യൽ ഐറ്റംസ്. മുരിങ്ങക്ക ചേർത്ത മീൻ കറി തിരുവനന്തപുരത്തിൻ്റെ മാസ്റ്റർ പീസ് ആണ്. ഓരോ സീസൺ അനുസരിച്ചും മീനിൻ്റെ ലഭ്യത അനുസരിച്ച് ഇങ്ങനെ മുരിങ്ങക്കായ ചേർത്ത മീൻകറിയും ഇവിടെ കിട്ടും. കായൽ മീനുകൾക്കാണ് കൂടുതലും ഡിമാൻഡ് ഉള്ളത്. ചെമ്പല്ലിയും ഞണ്ടും ഒക്കെ എപ്പോഴും ലഭിക്കും. റസ്റ്റോറൻ്റുകാർ തന്നെ ബോട്ട് സർവീസ് നടത്തുന്നതിനാൽ ഭക്ഷണം ഒക്കെ കഴിച്ച ശേഷം കായലിലൂടെ ഒന്ന് ചുറ്റി വരികയും ആകാം. നാടൻ ശൈലിയിൽ ഉണ്ടാക്കുന്നതിനാൽ തന്നെ മസാല കൂട്ടുകൾ പലതും സ്വന്തമായി തന്നെ തയ്യാറാക്കുന്നവയുമാണ്. കുടുംബവുമായി എത്തുന്നവർക്ക് ഊണുകഴിക്കാൻ ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്ന ഇടമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 14, 2025 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം സ്റ്റൈൽ കൊഞ്ച് തീയലും, കക്ക തോരനും, വാഴയിലയിൽ നല്ല നാടൻ ഊണും വിളമ്പുന്ന കായലോരത്തെ ഹോട്ടൽ