ചിരഞ്ജീവിയായ അശ്വത്ഥാത്മാവ് ഇപ്പോഴും ജീവിച്ചിരിക്കുന്ന മുനിപ്പാറ!
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ശാപമോക്ഷത്തിനുവേണ്ടി ഇപ്പോഴും അശ്വാത്മാവ് തപസ്സു തുടരുന്ന ഇടമാണ് മുനിപ്പാറ എന്നതാണ് വിശ്വാസം. കടലും കായലും ഒക്കെ വിദൂര ദൃശ്യങ്ങളായി ആസ്വദിക്കാൻ പറ്റുന്ന വലിയ ഒരു പാറമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിരഞ്ജീവിയായ അശ്വത്ഥാത്മാവ് ഇപ്പോഴും ജീവിക്കുന്നു അല്ലെങ്കിൽ തപസ് ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരിടം കേരളത്തിലുണ്ട്. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപമുള്ള പൂങ്കുളത്തെ മുനിപ്പാറ.
അതിമനോഹരമായ ദൃശ്യഭംഗി ഒരുക്കുന്ന കുന്നുംപുറം എന്ന സ്ഥലത്തിന് സമീപമാണ് മുനിപ്പാറ ഉള്ളത്. മുനിപ്പാറയിലെ ക്ഷേത്രം അശ്വത്ഥാത്മാവിൻ്റേതാണ്. കേരളത്തിൽ തന്നെ അശ്വത്ഥാത്മാവിൻ്റെ ക്ഷേത്രങ്ങൾ വിരളമാണ്. ശാപമോക്ഷത്തിനുവേണ്ടി ഇപ്പോഴും അശ്വാത്മാവ് തപസ്സു തുടരുന്ന ഇടമാണ് മുനിപ്പാറ എന്നതാണ് വിശ്വാസം. കടലും കായലും ഒക്കെ വിദൂര ദൃശ്യങ്ങളായി ആസ്വദിക്കാൻ പറ്റുന്ന വലിയ ഒരു പാറമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റും വിദൂരതയിലെ മലനിരകളും ഒക്കെ നല്ല കാഴ്ചകൾ സമ്മാനിക്കും.
advertisement
മുനിപ്പാറയിൽ അശ്വത്ഥാത്മാവിനെ കണ്ടിട്ടുള്ളവർ പോലും ഉണ്ടെന്ന് പഴമക്കാർക്കിടയിൽ ഇപ്പോഴും കഥ പ്രചരിക്കുന്നുണ്ട്. നിഗൂഢതകൾ ധാരാളമുള്ള ഈ ക്ഷേത്രം മനോഹരമായ ദൃശ്യഭംഗിയും ഒപ്പം ആത്മീയ അനുഭവവും പകർന്നു നൽകുന്നു എന്നതിൽ തർക്കമില്ല. ആത്മീയ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സഞ്ചരിക്കാൻ പറ്റിയ ഒരിടം കൂടിയാണ് പൂങ്കുളത്തെ മുനിപ്പാറ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 04, 2025 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ചിരഞ്ജീവിയായ അശ്വത്ഥാത്മാവ് ഇപ്പോഴും ജീവിച്ചിരിക്കുന്ന മുനിപ്പാറ!