റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ തിരുവനന്തപുരം സ്വദേശി ജീവനൊടുക്കി

Last Updated:

ആറുമാസങ്ങൾക്കു മുമ്പാണ് റഷ്യയിൽ മനുഷ്യക്കടത്തിൽ അകപ്പെട്ട ഡേവിഡ് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്

News18
News18
റഷ്യൻ കൂലി പട്ടാളത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കിയ നിലയിൽ. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ (24) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോഡ്ജ് മുറിയിലെ വാതിൽ പാതി ചാരിയ നിലയിലായിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതൽ ഡേവിഡിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നൽകിയിരുന്നു. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറുമാസങ്ങൾക്കു മുമ്പാണ് റഷ്യയിൽ മനുഷ്യക്കടത്തിൽ അകപ്പെട്ട ഡേവിഡ് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്.
2023 ഒക്ടോബറിൽ സൂപ്പർമാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസവേദനത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഓൺലൈൻ വഴി പരിചയപ്പെട്ട ദില്ലിയിലെ ഏജന്റ് മൂന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയിൽ എത്തിച്ചത്.വിമാനത്താവളത്തിൽ നിന്ന് ഡേവിഡിനെ റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്സ് എന്നയാളാണ് പട്ടാള ക്യാമ്പിൽ എത്തിച്ചത്. തുടർന്ന് ചതി മനസ്സിലാക്കിയ ഡേവിഡ് ഏറെ ദുരിതങ്ങൾക്ക് ശേഷമാണ് കുടുംബവുമായി ബന്ധപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്.
തൃശ്ശൂർ സ്വദേശിയായ ബിനിൽ ബാബു യുദ്ധത്തിനിടെ കൊല്ലപ്പെടുകയും ഒപ്പം ഉണ്ടായിരുന്ന ജയിൻ ടി കെയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജയിൻ ഇപ്പോഴും മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം സൈനിക സഹായികൾ എന്ന പേരിൽ യുക്രെയിന് എതിരെ യുദ്ധം ചെയ്യാനായി റഷ്യൻ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ തിരുവനന്തപുരം സ്വദേശി ജീവനൊടുക്കി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement