മലയാള ഭാഷാ ദിനാഘോഷം: പുതിയ തലമുറയിൽ മാതൃഭാഷാ അവബോധം സൃഷ്ടിക്കാൻ നേമം പഞ്ചായത്ത്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത മലയാളം അധ്യാപികയും, മുദ്ര വൈജ്ഞാനിക പുരസ്കാര ജേതാവുമായ ശ്രീജ പ്രിയദർശനൻ നിർവഹിച്ചു.
മലയാള ഭാഷയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ട് നേമം ബ്ലോക്ക് പഞ്ചായത്തിൽ മലയാള ഭാഷാ ദിനാചരണം സമുചിതമായി നടത്തി. ഭാഷയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിൻ്റെ ഈ സംരംഭം ശ്രദ്ധേയമായി.
മലയാള ഭാഷയോടുള്ള ആദരവ് പ്രകടിപ്പിക്കുക, പുതിയ തലമുറയിൽ മലയാളത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഭരണഭാഷ മലയാളമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്. (മലയാള ഭാഷാ ദിനമായി കേരള സർക്കാർ നവംബർ 1, കേരളപ്പിറവി ദിനം ആചരിക്കാറുണ്ട്).
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത മലയാളം അധ്യാപികയും, മുദ്ര വൈജ്ഞാനിക പുരസ്കാര ജേതാവുമായ ശ്രീജ പ്രിയദർശനൻ നിർവഹിച്ചു. മലയാള ഭാഷയുടെ സൗന്ദര്യത്തെയും പ്രാധാന്യത്തെയും കുറിച്ച് അവർ സദസ്സുമായി സംവദിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ. പ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. സജിന കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്. വസന്തകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
advertisement
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ബി. ബിജു ദാസ്, രജിത്ത് ബാലകൃഷ്ണൻ, അഖില എം. ബി., രേണുക സി. എന്നിവരും, നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ. അജയ്ഘോഷ് ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരും ജീവനക്കാരും ദിനാചരണത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 03, 2025 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മലയാള ഭാഷാ ദിനാഘോഷം: പുതിയ തലമുറയിൽ മാതൃഭാഷാ അവബോധം സൃഷ്ടിക്കാൻ നേമം പഞ്ചായത്ത്


