കുട്ടികൾക്ക് ഇടമില്ലാതെ മലയാള സിനിമ! മികച്ച ബാലതാരവും, സിനിമയുമില്ലാതെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം

Last Updated:

മികച്ച ബാലതാരം ആൺ, പെൺ വിഭാഗങ്ങൾക്കും, കുട്ടികളുടെ സിനിമയ്ക്കും അവകാശികളില്ലാതെ ചലച്ചിത്ര പുരസ്കാരം

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
മലയാള സിനിമ കുട്ടികൾക്ക് സ്ഥാനമില്ലാതെ പോകുന്നിടമായി മാറുന്നുവോ? മിക്കവാറും എല്ലാ വർഷവും, പുരസ്‌കാര പ്രഖ്യാപന വേളയിലാണ് ആ വർഷത്തെ കുട്ടികളുടെ സിനിമയെക്കുറിച്ച് പ്രേക്ഷകർ പലപ്പോഴും അറിയുക. ബാലതാരത്തിനുള്ള പുരസ്കാരം നേടി, അവിടെ നിന്നും നായികാ നായക വേഷങ്ങളിലേക്ക് ഉയരുന്ന താരങ്ങളുടെ വിളനിലം കൂടിയായിരുന്നു മലയാള സിനിമ എന്ന് മറന്നുപോവരുത്. ഇക്കുറി പ്രകാശ് രാജ് തലവനായി വന്ന ജൂറി പുറത്തുവിട്ട അന്തിമ പട്ടികയിൽ മൂന്നു പരാമർശങ്ങൾ ശ്രദ്ധ നേടുന്നു. മികച്ച ബാലതാരം ആൺ, പെൺ വിഭാഗങ്ങൾക്ക് നേരെ 'ഈ വിഭാഗത്തിൽ അവാർഡ് ഇല്ല' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മികച്ച കുട്ടികൾക്കുള്ള ചിത്രത്തിന് നേരെയും കഥ വ്യത്യസ്തമല്ല.
പോയ വർഷത്തെ പുരസ്‌കാര പട്ടികയിലും മികച്ച കുട്ടികൾക്കുള്ള ചിത്രം എന്ന കോളം ഒഴിഞ്ഞു തന്നെ കിടന്നു. 2003 മുതൽ 2006 വരെയുള്ള വരെയുള്ള കാലഘട്ടത്തിലും തുടർച്ചയായി ഈ വിഭാഗത്തിൽ പുരസ്കാരങ്ങൾ ഇല്ലായിരുന്നു. എന്നിരുന്നാലും ഈ വർഷങ്ങളിൽ കാളിദാസ് ജയറാം, സനുഷ സന്തോഷ്, മാളവിക നായർ തുടങ്ങിയ താരങ്ങൾ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാര നേട്ടം കയ്യെത്തിപ്പിടിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ പുരസ്‌കാര പട്ടികയിൽ 'പാച്ചുവും അത്ഭുത വിളക്കും' സിനിമയിലെ പ്രകടനത്തിന് അവിർത് മേനോൻ, 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിന് തെന്നൽ അഭിലാഷ് എന്നിവരും പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഇത്തവണ ബറോസ് എന്ന കുട്ടികളുടെ ചിത്രം ഉണ്ടായിട്ടു പോലും ഒരു ബാലതാരം പുരസ്കാരം നേടാതെ പോയി എന്ന സ്ഥിതിവിശേഷം ചിന്തിക്കേണ്ടിയിരിക്കുന്നു.
advertisement
കോമഡിയും കുടുംബ ചിത്രങ്ങളും എന്നോ പാടിമറഞ്ഞ കഥയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇവിടെ. പല സിനിമകൾക്ക് മേലും വയലൻസിന്റെ പേരിൽ 'A' സർട്ടിഫിക്കറ്റ് ഒട്ടിച്ച് ഇറങ്ങുമ്പോൾ, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ കൂട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത കുട്ടികളെ മറക്കുന്നത് അഭികാമ്യമോ? വേനലവധിക്കും, ഓണം, കൃസ്തുമസ് വെക്കേഷനും വീട്ടുകാരെ നിർബന്ധിച്ച് തിയേറ്ററുകളിൽ കൊണ്ടുവരുന്ന കുട്ടികൂട്ടത്തിന്റെ പ്രതിനിധികൾക്ക്, അവരുടെ സിനിമകൾക്ക്, വരും വർഷമെങ്കിലും അർഹിക്കുന്ന പ്രാധാന്യം കിട്ടട്ടെ എന്ന് ആശിക്കാം.
Summary: Is Malayalam cinema becoming a place where children have no place? Almost every year, the audience often learns about the children's film of the year during the award announcement. Let's not forget that Malayalam cinema was also a breeding ground for stars who won the award for child artist and rose to leading roles from there. This time, three remarks in the final list released by the jury headed by Prakash Raj are noteworthy. The Best Child Artist Male and Female categories are written as 'No award in this category'. The story is no different for the Best Children's Film.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കുട്ടികൾക്ക് ഇടമില്ലാതെ മലയാള സിനിമ! മികച്ച ബാലതാരവും, സിനിമയുമില്ലാതെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement