advertisement

ആയുർവേദ ചികിത്സയ്ക്ക് പുതിയ മുഖം: കിഴുവിലത്ത് പുതിയ ആധുനിക ആശുപത്രി ഉയർന്നു

Last Updated:

രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനം ചെയ്യുന്നു
ഉദ്ഘാടനം ചെയ്യുന്നു
കിഴുവിലം ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആയുർവേദ ആശുപത്രി കെട്ടിടം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രണ്ട് കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം കിഴുവിലത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും. വി. ശശി എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
1982-ൽ ഒരു ആയുർവേദ ഡിസ്പെൻസറിയായി പ്രവർത്തനമാരംഭിച്ച കിഴിവിലം ആയുർവേദ ആശുപത്രി, 1985-ഓടെ കിടത്തിച്ചികിത്സാ സൗകര്യങ്ങളോടുകൂടിയ മെച്ചപ്പെട്ട ആശുപത്രിയായി ഉയർത്തപ്പെടുകയായിരുന്നു. കാലപ്പഴക്കവും സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം ഒരു പുതിയ കെട്ടിടം അനിവാര്യമായിരുന്ന സാഹചര്യത്തിലാണ് കിഴുവിലം ഗ്രാമപഞ്ചായത്തും സർക്കാരും ചേർന്ന് ഈ വലിയ പദ്ധതി യാഥാർത്ഥ്യമാക്കിയത്.
രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ, വിശാലമായ രോഗിമുറികൾ, ആധുനിക ചികിത്സാ ഉപകരണങ്ങൾ, ശുചിത്വമുള്ള ചുറ്റുപാട് എന്നിവയെല്ലാം പുതിയ കെട്ടിടത്തിൻ്റെ പ്രത്യേകതകളാണ്. ഇത് കൂടുതൽ പേരിലേക്ക് ആയുർവേദ ചികിത്സ എത്തിക്കാനും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.
advertisement
ഉദ്ഘാടനച്ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, മറ്റ് ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ, നാട്ടുകാർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആയുർവേദ ചികിത്സയ്ക്ക് പുതിയ മുഖം: കിഴുവിലത്ത് പുതിയ ആധുനിക ആശുപത്രി ഉയർന്നു
Next Article
advertisement
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
  • അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക മേധാവി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി

  • ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് എല്ലാ ആക്രമണങ്ങൾക്കും സജ്ജമാകാൻ നിർദേശം നൽകി

  • കരയാക്രമണത്തിന് ശ്രമിച്ചാൽ ഒരു ശത്രു സൈനികൻ പോലും അതിജീവിക്കരുതെന്ന് ഹതാമി വ്യക്തമാക്കി

View All
advertisement