ഓണം കളർ ആകുന്നത് ഇവർ കൂടി സന്തോഷിക്കുമ്പോൾ അല്ലേ? കല്ലടിമുഖം വൃദ്ധസദനത്തിലെ ഓണാഘോഷം

Last Updated:

പതിവുകൾ തെറ്റിക്കാതെ ഈ വൃദ്ധസദനത്തിൽ അച്ഛനമ്മമാരെ തേടി ചിലരെത്തി. അവർ പോറ്റി വളർത്തിയ മക്കൾ അല്ല. പകരം...

വൃദ്ധസദനത്തിലെ ഓണാഘോഷം
വൃദ്ധസദനത്തിലെ ഓണാഘോഷം
ഓണം എന്നത് എല്ലാവർക്കും ഒരുപോലെയല്ല. സമ്പത്തും ആരോഗ്യവും ഒക്കെ ഉള്ളവർക്ക് ഓണം കളർ ആകുമ്പോൾ ഈ പൊലിമ ഒന്നുമില്ലാതെ ഒഴിച്ചുനിർത്തപ്പെടുന്ന ചിലർ കൂടിയുണ്ട്. വാർദ്ധക്യത്തിലും അനാഥത്വം പേറുന്ന ചില മനുഷ്യൻ. അവർക്കും കൂടിയുള്ളതല്ലേ ഓണം?
ഈയൊരു ചോദ്യത്തിൽ നിന്നാകണം കല്ലടിമുഖം വൃദ്ധസദനത്തിൽ ഇത്തവണയും ഓണാഘോഷം കൊണ്ടാടാൻ ജനപ്രതിനിധികൾ ഉൾപ്പെടെ എത്തിയത്. പതിവുകൾ തെറ്റിക്കാതെ ഈ വൃദ്ധസദനത്തിൽ അച്ഛനമ്മമാരെ തേടി ചിലരെത്തി. അവർ പോറ്റി വളർത്തിയ മക്കൾ അല്ല. പകരം കർമ്മം കൊണ്ട് അവർക്ക് മക്കളായി തീർന്ന ചില നന്മ വറ്റാത്ത മനുഷ്യർ.
പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ പ്രായമായ നിരവധി ആളുകൾ ഉള്ള ഈ വൃദ്ധസദനത്തിൽ ഇത്തവണയും പതിവു തെറ്റാതെ ഓണക്കോടിയും ഓണസദ്യയുമായി എത്തിയ ജനപ്രതിനിധിയാണ് വി കെ പ്രശാന്ത് എംഎൽഎ. മുൻപ് തിരുവനന്തപുരം നഗരസഭയുടെ മേയർ ആയിരിക്കേ തുടങ്ങിയ ബന്ധമാണ് കല്ലടിമുഖം വൃദ്ധസദനത്തോട്. ഇവിടത്തെ അന്തേവാസികളിൽ പലരെയും പേരെടുത്ത് കൃത്യമായി അറിയാം വി കെ പ്രശാന്തിന്.
advertisement
ഇക്കുറി അന്തേവാസികൾക്ക് ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയുമാണ് ഒരുക്കിയത്. ഒരുപാട് സുമനസ്സുകളുടെ സഹായം കൂടിയായപ്പോൾ വൃദ്ധസദനത്തിലെ ഓണവും കളർ ആയി. ഓണക്കോടി നൽകാൻ ആരുമില്ലാത്ത അമ്മമാരുടെയും അച്ഛന്മാരുടെയും മുഖത്തുണ്ടായി സന്തോഷത്തിൻ്റെ പുഞ്ചിരി. പല ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തരത്തിൽ അവഗണിക്കപ്പെടുന്ന മനുഷ്യർ കൂടി പരിഗണിക്കപ്പെടുമ്പോഴാണ് ഓണം എല്ലാ അർത്ഥത്തിലും അതിൻ്റെ മഹത്വത്തിലേക്ക് എത്തപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഓണം കളർ ആകുന്നത് ഇവർ കൂടി സന്തോഷിക്കുമ്പോൾ അല്ലേ? കല്ലടിമുഖം വൃദ്ധസദനത്തിലെ ഓണാഘോഷം
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement