തിരുവനന്തപുരം കാട്ടാക്കടയിലെ തരിശു പ്രദേശങ്ങൾ ഇനി ജൈവകൃഷിയിലേക്ക്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കാട്ടാക്കടയിലെ തരിശു പ്രദേശങ്ങൾ മനോഹര കാഴ്ചയ്ക്കാണ് ഇനി കാലം സാക്ഷിയാകാൻ പോകുന്നത്.
ജലസംരക്ഷണത്തിൽ ഉൾപ്പെടെ മികച്ച പദ്ധതികൾ നടപ്പിലാക്കി ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാട്ടാക്കട ഇനി ജൈവ സമൃദ്ധിയിലേക്ക് കൂടി ഉയരുകയാണ്. കാട്ടാക്കടയിലെ വിവിധ പ്രദേശങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി ജൈവകൃഷി നടന്നുവരുന്നു. കൃഷി ചെയ്യാതെ കിടന്നിരുന്ന നെൽവയലുകളും മറ്റു തരിശു പ്രദേശങ്ങളും ഒക്കെ കൃഷിയിടങ്ങളായി മാറുന്ന മനോഹര കാഴ്ചയ്ക്കാണ് ഇനി കാലം സാക്ഷിയാകാൻ പോകുന്നത്. ഈ പ്രവർത്തനങ്ങളുടെ തുടക്കം എന്നോണം ആരംഭിച്ച ഒരു നെൽകൃഷിയുടെ വിജയഗാഥ അറിയാം.
വിട്ടിയം ഏലയിലെ പുഞ്ചകൊയ്ത്തിൻ്റെ നൂറുമേനി വിജയകഥ. കപ്പയും വാഴയും വിളഞ്ഞിരുന്ന പാടത്ത് നിന്നും നെല്ലിൻ്റെ പുഞ്ച കൊയ്ത്ത്. പൂജപ്പുര ചിന്നമ്മ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ ഡോ. സജീവ്കുമാറിൻ്റെയും ഭാര്യ രേഷ്മയുടെയും വയലിൽ നിന്നാണ് കൊയ്ത്ത് തുടങ്ങിയത്.
വിളപ്പിൽ ഗ്രാമ പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ഇവിടെ കൃഷിയിറക്കിയത്. ജ്യോതി ഇനമാണ് കൃഷിയിറക്കിയത്. ഐ ബി സതീഷ് എം എൽ എയുടെ നേതൃത്വത്തിൽ ആയിരുന്നു പാടത്തെ വിളവെടുപ്പ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ തരിശു പ്രദേശങ്ങളിൽ പച്ചക്കറി കൃഷി, പുഷ്പ കൃഷി ഉൾപ്പെടെ നിരവധി ജൈവകൃഷികൾ ചെയ്തുവരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 11, 2025 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം കാട്ടാക്കടയിലെ തരിശു പ്രദേശങ്ങൾ ഇനി ജൈവകൃഷിയിലേക്ക്