പാപങ്ങൾ തീർക്കുന്ന തീരം; വർക്കല പാപനാശത്തിലെ കാഴ്ചകൾ
- Published by:naveen nath
- local18
- Reported by:Athira Balan A
Last Updated:
വിനോദ സഞ്ചാരത്തിൽ ലോക ഭൂപടത്തിൽ ഇടം നേടിയ ഇടമാണ് വർക്കല തീരം. മനോഹരമായ തീരസൗന്ദര്യം തന്നെയാണ് വർക്കലയെ ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തുന്നത്. ഒരുപക്ഷേ കേരളത്തിലെ മറ്റൊരു ബീച്ചിനും അവകാശപ്പെടാനാവാത്ത അത്രയും പ്രകൃതി സൗന്ദര്യം നിറഞ്ഞതാണ് വർക്കലയിലെ തീരം. കടലും കടലിനോട് ചേർന്നുള്ള പ്രകൃതിദത്തമായ ക്ലിഫും കാഴ്ചക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു. എന്നാൽ ഈ സൗന്ദര്യങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഒരു മുഖം കൂടി വർക്കല തീരത്തിനുണ്ട് പാപനാശം കടൽത്തീരം. പാപനാശത്തിന് പേര് ലഭിച്ചതിന് പിന്നിലും ഒരു കഥയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം മരണപ്പെട്ടവർക്ക് ബലിതർപ്പണം നടത്തുന്നതിനായാണ് വർക്കലയിലെ താഴയേ ബീച്ചിനെ പാപനാശം എന്ന് വിളിക്കുന്നത്ത്. പാപങ്ങൾ തീർക്കുന്ന തീരം അതാണ് പാപനാശം. ഒരിടത്ത് ബീച്ചിൽ ജീവിതമാഘോഷിക്കാൻ എത്തുന്നവരും മറുഭാഗത്ത് മരണാനന്തര കർമ്മങ്ങൾ നടത്താൻ എത്തുന്ന വരും ഒരേ സ്ഥലം തന്നെ ജീവിതത്തിന്റെ സുഖദുഃഖങ്ങൾ സമ്മേളിക്കുന്ന കാഴ്ച. ഹിന്ദു മത പ്രകാരം മരണം നടന്ന് പതിനാറാം ദിവസമാണ് ബലിതർപ്പണം ആദ്യമായി നടത്തുന്നത്. പിന്നീട് വാവ് ദിവസങ്ങളിലും കർക്കിടകമാസത്തിലെ വാവിനും ബലിതർപ്പണം നടത്തുന്നവരുണ്ട്. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞാൽ അഗ്നി തന്നെ ആത്മാവിനെ പരലോകത്തേക്ക് അയക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മൃതദേഹം ദഹിപ്പിച്ച് 16-ാമത്തെ ദിവസമാണ് ബലി തർപ്പണം നടത്തുന്നത്.വർക്കല പാപനാശം തീരത്ത് മുങ്ങി കുളിച്ചാൽ സകല പാപങ്ങളും തീരുമെന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണത്രേ ഈ കടൽ തീരത്തിന് പാപനാശം എന്ന പേര് ലഭിച്ചത്. ബലി തർപ്പണത്തിന് വേണ്ടി വെള്ളമണൽ നിറഞ്ഞ ബീച്ചിന്റെ ഒരു വശത്ത് പ്രത്യേക സൗകര്യം ബലിയിടാൻ ഒരുക്കിയിട്ടുണ്ട്. ഇതിന് തൊട്ടടുത്ത് വരെ വാഹനത്തിൽ എത്താൻ കഴിയും. ബലിതർപ്പണത്തിന് ശേഷം ഒരു കിലോമീറ്റർ മാത്രമകലെയുള്ള ജഗന്നാഥ സ്വാമി ക്ഷേത്രം സന്ദർശിക്കുക പതിവാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 27, 2024 1:03 PM IST