'പുറത്തിറങ്ങി ബിജെപിക്കാരൻ എന്നുപറയാൻ നാണക്കേടായിരുന്നു': സിപിഎമ്മില്‍ ചേർന്ന കെ എ ബാഹുലേയൻ
- Published by:Rajesh V
- news18-malayalam
Last Updated:
പുറത്തിറങ്ങി ബിജെപിക്കാരനാണെന്ന് പറയാൻ തനിക്ക് നാണക്കേടുണ്ടായിരുന്നുവെന്നും സഹിക്കാൻ പറ്റില്ലെന്നും അനുഭവിച്ചാലേ മനസിലാകൂവെന്നുമാണ് ഗോവിന്ദനെ കണ്ട ശേഷം ബാഹുലേയൻ മാധ്യമങ്ങളോട് പറഞ്ഞത്
തിരുവനന്തപുരം: ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം കെ എ ബഹുലേയൻ സിപിഎമ്മിലേക്ക്. എകെജി സെന്ററിൽ എത്തി എം വി ഗോവിന്ദനെ കണ്ട ശേഷമാണ് സിപിഎമ്മിനൊപ്പം ചേരാനുള്ള പ്രഖ്യാപനം. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ബാഹുലേയൻ ബിജെപി വിട്ടത്.
പുറത്തിറങ്ങി ബിജെപിക്കാരനാണെന്ന് പറയാൻ തനിക്ക് നാണക്കേടുണ്ടായിരുന്നുവെന്നും സഹിക്കാൻ പറ്റില്ലെന്നും അനുഭവിച്ചാലേ മനസിലാകൂവെന്നുമാണ് ഗോവിന്ദനെ കണ്ട ശേഷം ബാഹുലേയൻ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു സന്യാസിയാക്കി വർഗീയ മുതലെടുപ്പ് നടത്താനും ബിജെപി ശ്രമിച്ചു. സ്ഥാനമാനങ്ങൾ തനിക്ക് പ്രശ്‌നമല്ല. ഗുരുദേവ ദർശനം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽക്കൂടി മാത്രമേ നിലനിൽക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ മറ്റു പാർട്ടികളിൽ നിന്ന് എത്തിയവർക്ക് മാരാർജി ഭവനിൽ സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖർ സ്വീകരണം ഒരുക്കുന്ന അതേസമയമായിരുന്നു കെ എ ബാഹുലേയന്റ സിപിഎമ്മിനൊപ്പം ചേർന്നുകൊണ്ടുള്ള പ്രഖ്യാപനം. ബിജെപി ദേശീയ സമിതി അംഗമായ ബാഹുലേയൻ, എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. ബുധനാഴ്ച രാവിലെ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയേയും മന്ത്രി വി ശിവൻകുട്ടിയേയും ബാഹുലേയൻ കണ്ടിരുന്നു.
advertisement
Summary: Former BJP National Council member K A Bahuleyan has joined the CPM. The announcement to join the CPM came after he met with M V Govindan at the AKG Centre. Bahuleyan left the BJP in protest against the party entrusting the Sree Narayana Guru Jayanti celebration solely to the OBC Morcha.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 18, 2025 8:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പുറത്തിറങ്ങി ബിജെപിക്കാരൻ എന്നുപറയാൻ നാണക്കേടായിരുന്നു': സിപിഎമ്മില്‍ ചേർന്ന കെ എ ബാഹുലേയൻ