ഹോട്ടലുകളിലും ട്രെയിനുകളിലും വെളുത്ത ബെഡ്ഷീറ്റ് വിരിക്കുന്നതിന് കാരണമെന്ത്?
- Published by:Sarika N
- news18-malayalam
Last Updated:
തിളക്കമുള്ളതോ മറ്റ് പാറ്റേണുകളിലുള്ളതോ ആയ തുണികള്‍ക്ക് പകരം വെളുത്ത ഷീറ്റുകൾ മാത്രം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?
ഹോട്ടലുകളില്‍ റൂമെടുക്കുമ്പോഴും ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോഴും നമ്മള്‍ അധികം പേരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഒരു കാര്യമുണ്ട്. കിടക്കകളിലും ബെര്‍ത്തുകളിലും വൃത്തിയായി വിരിച്ചിരിക്കുന്ന വെളുത്ത നിറമുള്ള ഷീറ്റുകളാണ് അത്. തിളക്കമുള്ളതോ മറ്റ് പാറ്റേണുകളിലുള്ളതോ ആയ തുണികള്‍ക്ക് പകരം വെളുത്ത ഷീറ്റുകൾ മാത്രം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? ഈ തിരഞ്ഞെടുപ്പ് യാദൃശ്ചികമല്ല. ശുചിത്വം, മനഃശാസ്ത്രം, പ്രായോഗികത എന്നീ ഘടകങ്ങളാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.
വെളുത്ത ഷീറ്റുകള്‍ വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളിലും ട്രെയിനുകളിലും അണുവിമുക്തമാക്കാന്‍ പതിവായി ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പ്രക്രിയ കറകളും ദുര്‍ഗന്ധവും ഫലപ്രദമായി നീക്കം ചെയ്യുന്നു. ബ്ലീച്ചിംഗ് പ്രക്രിയ ചെയ്യുമ്പോള്‍ നിറമുള്ള തുണികള്‍ വേഗത്തില്‍ മങ്ങുകയും വെളുത്ത ഷീറ്റുകള്‍ കേടുകൂടാതെയും കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുന്നതുമായി തുടരും. ബ്ലീച്ച് അവയെ പൂര്‍ണമായും അണുവിമുക്തമാക്കുന്നതിനൊപ്പം ചീത്ത മണം നീക്കം ചെയ്യുകയും ചെയ്യും. ഇത് ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.
advertisement
മറ്റൊരു പ്രധാന കാരണം കറകളോ മറ്റോ പറ്റിയാല്‍ വെളുത്ത ഷീറ്റുകളില്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നതാണ്. ഇത് ജീവനക്കാര്‍ക്ക് വേഗത്തില്‍ തന്നെ നീക്കം ചെയ്യാനും കഴുകി വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യും. നിറമുള്ള ഷീറ്റുകളില്‍ കറയോ അടയാളങ്ങളോ ഉണ്ടായാല്‍ തിരിച്ചറിയാന്‍ കഴിയില്ല. അതിനാല്‍ വൃത്തിയാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ബാക്ടീരിയകളോ മറ്റോ വളരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
വെളുത്തനിറം മനുഷ്യന്റെ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതായി കരുതുന്നു. വെളുത്തനിറം പലപ്പോഴും സമാധാനം, ശാന്തത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് യാത്രക്കാര്‍ക്ക് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. വെളുത്തനിറം മാനസിക സമ്മര്‍ദം കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മാനസിക സുഖം നല്‍കുകയും ചെയ്യുമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.
advertisement
വെളുത്ത ഷീറ്റുകള്‍ മുറികള്‍ക്കും ട്രെയിന്‍ കംപാര്‍ട്ടുമെന്‍രുകള്‍ക്കും ഏകീകൃതവും പ്രൊഫഷണലുമായ രൂപം നല്‍കുന്നു. കൂടാതെ ശുചിത്വത്തിന്റെയും മികച്ച പരിചരണത്തിന്റെയും പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ലളിതമായ വെളുത്ത നിറം തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമായ ഒരു തീരുമാനമാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 18, 2025 7:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹോട്ടലുകളിലും ട്രെയിനുകളിലും വെളുത്ത ബെഡ്ഷീറ്റ് വിരിക്കുന്നതിന് കാരണമെന്ത്?