രാഹുൽ‌ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെ നീക്കണമെന്ന് ഒരുവിഭാഗം; പ്രതിപക്ഷ നേതാവ് സന്ദർശനാനുമതി നിഷേധിച്ചു

Last Updated:

നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും മൈൻഡ് ചെയ്തില്ല. സഭയിലേക്ക് തിരിച്ച് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് നിൽക്കാൻ കൂട്ടാക്കിയില്ല

രാഹുൽ‌ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയപ്പോൾ
രാഹുൽ‌ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയപ്പോൾ
തിരുവനന്തപുരം: നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ നീക്കണമെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. പാർട്ടി സസ്‌പെൻഷൻ നടപടി സ്വീകരിച്ച ഒരാൾക്കൊപ്പം പോയത് തെറ്റായ സന്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. സ്ഥാനത്തുനിന്ന് ഷജീറിനെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ദേശീയ നേത്യ ത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചാണ്, രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയത്. നേമം ഷജീർ, സംസ്ഥാന സെക്രട്ടറി റെനോ പിരാജൻ, സഹായി ഫസൽ എന്നിവരെയും കൂട്ടിയാണ് രാഹുൽ എത്തിയത്. ഇത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് രാഹുൽ നിയമസഭയിലേക്ക് എത്തിയതെന്ന വ്യാഖ്യാനമുണ്ടാക്കിയിരുന്നു.
സന്ദർശനാനുമതി നൽകിയില്ല
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അനുഗമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന് സന്ദർശനാനുമതി നിഷേധിച്ച് പ്രതിപക്ഷനേതാ വ് വി ഡി സതീശൻ. രാഹുലിന് ഒപ്പം ഷജീർ പോയതിൽ സതീശൻ നീരസത്തിലായിരുന്നു. ഇന്നലെ സതീശനെ കാണാൻ ഷജീർ ശ്രമിച്ചെങ്കിലും അദ്ദേഹം തയാറായില്ല. നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും മൈൻഡ് ചെയ്തില്ല. സഭയിലേക്ക് തിരിച്ച് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് നിൽക്കാൻ കൂട്ടാക്കിയില്ല.
advertisement
Summary: Nemom Shajeer, the Youth Congress Thiruvananthapuram district president, was denied an audience with the Leader of the Opposition, V. D. Satheesan, after he accompanied Rahul Mamkootathil to the Assembly.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ‌ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെ നീക്കണമെന്ന് ഒരുവിഭാഗം; പ്രതിപക്ഷ നേതാവ് സന്ദർശനാനുമതി നിഷേധിച്ചു
Next Article
advertisement
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ
  • പോസിറ്റീവ് ചിന്തകൾ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും, ക്ഷമ ബന്ധങ്ങളിൽ ഗുണം ചെയ്യും.

  • ഇടവം, ചിങ്ങം, കുംഭം രാശിക്കാർക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും.

  • കർക്കിടകം, കന്നി, ധനു രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും.

View All
advertisement