അരുവിക്കരയിലെ പൊതുവിദ്യാലയങ്ങൾക്ക് 2.5 കോടിയുടെ നവീകരണം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ജില്ലയിലെ പൊതുവിദ്യാലയങ്ങൾ കൂടുതൽ മികച്ച സൗകര്യങ്ങളോടെ നവീകരിക്കുന്നതിൻ്റെ ഭാഗമായി, രണ്ടരക്കോടിയോളം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് അരുവിക്കരയിലെ പൊതുവിദ്യാലയങ്ങളിൽ നടന്നു വരുന്നത്. ആദിവാസി മേഖലയിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
സ്കൂൾ കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നതിനും പുതിയ കെട്ടിടങ്ങൾ പണിയുന്നതിനും വലിയ ഊന്നൽ നൽകുന്നു. ഇതിൻ്റെ ഭാഗമായി, ഗവ. വി & എച്ച്.എസ്.എസ്. വെള്ളനാട് സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുകയാണ്. ഇതിനായി 2 കോടി രൂപയാണ് സർക്കാർ വിനിയോഗിക്കുന്നത്. കൂടാതെ, വീരണകാവ് ഗവ. എച്ച്.എസ്.എസിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ തന്നെ നിരവധി സർക്കാർ വിദ്യാലയങ്ങളാണ് ഇത്തരത്തിൽ നവീകരിക്കപ്പെടുകയും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തിട്ടുള്ളത്.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഹൈസ്കൂളുകൾക്ക് പുറമെ പ്രീ പ്രൈമറി സ്കൂളുകളും അപ്പർ പ്രൈമറി സ്കൂളുകളും ഉയർന്ന നിലവാരത്തിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 30, 2025 7:01 PM IST


