ദിവസം 12 മണിക്കൂര്‍ ജോലി, കുടുംബം നോക്കുന്നില്ലെന്ന് ഭര്‍ത്താവിന് പരാതി; മാതാപിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ച് വിവാഹം കഴിച്ചതില്‍ യുവതിക്ക് കുറ്റബോധം

Last Updated:

സ്വന്തമായി വരുമാനമുണ്ടെന്നും അതിനാല്‍ തന്നെ സ്വന്തം നിലനില്‍പ്പിനായി പോരാടണമെന്നും ഒരു ഉപയോക്താവ് യുവതിയോട് ഉപദേശിച്ചു

News18
News18
29കാരിയായ യുവതി താന്‍ ദാമ്പത്യജീവിതത്തില്‍ നേരിടുന്ന വേദനാജനകമായ അനുഭവത്തെകുറിച്ച് തുറന്ന് പറഞ്ഞത് ശ്രദ്ധ നേടുന്നു. വര്‍ഷങ്ങളോളം ഡേറ്റിംഗ് നടത്തിയാലും അത് സന്തോഷകരമായ ബന്ധം ഉറപ്പുനല്‍കുന്നില്ലെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹത്തിന് മുമ്പ് രണ്ട് വര്‍ഷത്തോളം ഭര്‍ത്താവുമായി ഡേറ്റ് ചെയ്തിരുന്നതായും ആ സമയം അദ്ദേഹം ദയയോടെ പെരുമാറിയിരുന്നതായും കഠിനാധ്വാനിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് വിവാഹം കഴിച്ചുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ വരുമാനമുണ്ടായിരുന്ന ഏക വ്യക്തി ഭര്‍ത്താവായിരുന്നുവെന്നും ഒന്നിലധികം സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്തിരുന്നതിനാല്‍ തുടക്കത്തില്‍ ഭര്‍ത്താവിനോട് അവര്‍ക്ക് മതിപ്പ് തോന്നിയിരുന്നു.
വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുമ്പേ കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞുവെന്ന് സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ വ്യക്തമാക്കി. ഒരു കാലത്ത് തന്നെ പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്ന ഭര്‍ത്താവ് പെട്ടെന്ന് 'ടോക്‌സിക്കാ'യി മാറിയെന്ന് അവര്‍ പറഞ്ഞു. ഏകദേശം 12 മണിക്കൂറോളം ജോലി ചെയ്തിട്ടും വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നില്ലെന്നും അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നും പറഞ്ഞ് അയാള്‍ അവളെ വിമര്‍ശിച്ചു. ഇപ്പോള്‍ ഭര്‍ത്താവ് സഹാനുഭൂതിയോടെ പെരുമാറുന്നില്ലെന്നും തന്റെ ആരോഗ്യവും വികാരങ്ങളും അവഗണിക്കുകയാണെന്നും തുടര്‍ന്ന് ചികിത്സ തേടിയതിന് തന്നെ പരിഹസിക്കുകയാണെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് നിരന്തരമായി പരുഷമായി പെരുമാറിയത് തന്നെ വൈകാരികമായി തളര്‍ത്തിയെന്നും അവര്‍ പറഞ്ഞു. ഭർത്താവിന്റെ മാതാപിതാക്കൾ ചെയ്ത ഒരു തെറ്റിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായതായും അത് ഭർത്താവ് തനിയെയാണ് പരിഹരിക്കുന്നതെന്നും അവർ പറഞ്ഞു.
advertisement
വേദനനിറഞ്ഞ പോരാട്ടമായി മാറിയ ഒരു പ്രണയവിവാഹം
''അഞ്ച് വര്‍ഷം മുമ്പാണ് ഭര്‍ത്താവുമായി ഡേറ്റ് ചെയ്തത്. വിവാഹത്തിന് മുമ്പ് ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചു. ഞാന്‍ അതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് എന്നെ ഏറ്റവും അധികം മനസ്സിലാക്കുന്ന, സ്‌നേഹമുള്ള സഹാനൂഭൂതിയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം എന്ന വളരെയധികം സ്‌നേഹിച്ചിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചു. അദ്ദേഹം മാന്യമായിട്ടാണ് പെരുമാറിയിരുന്നതെങ്കിലും ഞാന്‍ കുഴപ്പത്തില്‍ ചെന്ന് ചാടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല'',അവര്‍ പറഞ്ഞു.
advertisement
''അദ്ദേഹം സ്വയം വാര്‍ത്തെടുത്ത ഒരു മനുഷ്യനായിരുന്നുവെന്ന കാര്യം എനിക്ക് ഇഷ്ടപ്പെട്ടു. അതിനെ ഞാന്‍ വളരെയധികം വിലമതിക്കുന്നു. ഇപ്പോഴും അത് തുടരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ പെട്ടെന്ന് അയാള്‍ പൂര്‍ണമായി മാറി. വിവാഹം കഴിഞ്ഞ സമയത്ത് 12 മുതല്‍ 36 മണിക്കൂര്‍ ഷിഫ്റ്റിലാണ് ഞാന്‍ ചെയ്തിരുന്നത്. അതിനാല്‍ വീട് പരിപാലിക്കാത്തതിനും വസ്ത്രങ്ങള്‍ അടുക്കിവയ്ക്കാത്തതിനും ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്ത് നൽകാത്തതിനും അദ്ദേഹത്തിന്റെ അമ്മയോടൊപ്പം സമയം ചെലവഴിക്കാത്തതിലും അയാള്‍ എന്നെ മോശക്കാരിയാക്കി സംസാരിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ എപ്പോഴും ഒരു പാചകംചെയ്യുന്നയാളും വീട് വൃത്തിയാക്കുന്നയാളും ഉണ്ടായിരുന്നു'', യുവതി പറഞ്ഞു.
advertisement
പിന്തുണച്ചിരുന്ന പങ്കാളി വിമര്‍ശകനായി മാറി
എന്തു ചെയ്താലും ഒന്നും പോരായെന്ന കാഴ്ചപ്പാടാണ് ഭര്‍ത്താവിനുള്ളതെന്ന് യുവതി പറഞ്ഞു. രണ്ടുപേരുടെയും ജീവിതത്തെ താരതമ്യപ്പെടുത്തി പറയാനും തുടങ്ങി. താന്‍ കൂടുതലായി അധ്വാനിക്കുകയും കൂടുതല്‍ സമ്പാദിക്കുകയും ചെയ്തുവെന്ന് പറഞ്ഞു. താന്‍ വിലമതിക്കപ്പെടുന്നില്ലെന്ന് ഇത് യുവതിയ തോന്നിപ്പിച്ചു. ക്ഷീണമോ നിരാശയോ കാണിക്കാന്‍ തനിക്ക് അനുവാദമില്ലെന്ന് അവര്‍ പറഞ്ഞു. കാരണം, അത് പിന്നീട് വലിയ തര്‍ക്കത്തിന് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച മാതാപിതാക്കളോട് ഭര്‍ത്താവ് എപ്പോഴും കരുതലും ക്ഷമയും കാണിക്കുകയാണെന്നും എന്നാല്‍ തന്നോട് ഒരിക്കലും സഹാനുഭൂതി കാണിച്ചില്ലെന്നതുമാണ് അവരെ വളരെയധികം വേദനിപ്പിച്ചത്.
advertisement
പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ തന്നോടൊപ്പം നില്‍ക്കുന്നതെന്ന് തോന്നുന്നതായി യുവതി പറഞ്ഞു. ''ഞാന്‍ ഡേറ്റ് ചെയ്തിരുന്നയാള്‍ പഴയ ആളായി തിരിച്ചുവരാന്‍ അഞ്ച് വര്‍ഷം കാത്തിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പുറത്തുള്ളവര്‍ എന്നെ കുറ്റപ്പെടുത്തും. കാരണം ഭര്‍ത്താവ് സുന്ദരനും നന്നായി പെരുമാറുന്നവനുമാണ്. എന്റെ അറിവില്‍ അദ്ദേഹം ഒരിക്കലും എന്നെ വഞ്ചിച്ചിട്ടില്ല,'' 29 കാരി പറഞ്ഞു.
പോരാടാന്‍ നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ
യുവതിയുടെ കുറിപ്പ് വളരെ വേഗമാണ് വൈറലായത്. ഇനിയും സമയമുണ്ടെന്നും സ്വന്തമായി വരുമാനമുണ്ടെന്നും അതിനാല്‍ തന്നെ സ്വന്തം നിലനില്‍പ്പിനായി പോരാടണമെന്നും ഒരു ഉപയോക്താവ് യുവതിയോട് ഉപദേശിച്ചു. ഭര്‍ത്താവിന്റെ വീട് വിട്ട് സ്വന്തം വീട്ടില്‍ മാതാപിതാക്കളുടെ അടുത്തേക്ക് മാറാന്‍ മറ്റൊരാള്‍ പറഞ്ഞു. ''അത് നിങ്ങളുടെ ആത്മാവിനെ സുഖപ്പെടുത്തുകയും എന്ത് ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തത നല്‍കുകയും ചെയ്യും. സ്‌നേഹവും പിന്തുണയും നല്‍കുന്ന മാതാപിതാക്കള്‍ ഉള്ളതില്‍ നിങ്ങള്‍ ഭാഗ്യവതിയാണ്,'' മറ്റൊരാള്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദിവസം 12 മണിക്കൂര്‍ ജോലി, കുടുംബം നോക്കുന്നില്ലെന്ന് ഭര്‍ത്താവിന് പരാതി; മാതാപിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ച് വിവാഹം കഴിച്ചതില്‍ യുവതിക്ക് കുറ്റബോധം
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement