സാന്തയുടെ കൈയ്യിൽ മധുരത്തിനൊപ്പം സ്റ്റെതസ്കോപ്പും! തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ വേറിട്ട ക്രിസ്മസ് ആഘോഷം കൈയ്യിൽ മധുരം, ഒപ്പം സ്റ്റെതസ്കോപ്പും! തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ വേറിട്ട ക്രിസ്മസ് ആഘോഷം

Last Updated:

പരിശോധനയിൽ പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നം ഉള്ളവർക്ക് ചികിത്സാനിർദ്ദേശം നൽകിയാണ് സാന്താക്ലോസ് മടങ്ങിയത്.

'ക്രിസ്മസ് നിലാവ്', ഹെൽത്ത് ചെക്കപ്പ് നടത്തി സാന്താ
'ക്രിസ്മസ് നിലാവ്', ഹെൽത്ത് ചെക്കപ്പ് നടത്തി സാന്താ
ഒരു കൈയിൽ മധുരവും മറുകയ്യിൽ സ്റ്റെതസ്കോപ്പുമായി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയ സാന്താക്ലോസ് കൗതുകമായി. ആരോഗ്യത്തോടെയുള്ള ക്രിസ്തുമസ് പുതുവത്സരം എന്ന ആശയമുയർത്തി കെ.എസ്.ആർ.ടി.സി. യും നിംസ് മെഡിസിറ്റിയും സംയുക്തമായിട്ടാണ് ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
തമ്പാനൂർ ഡിപ്പോയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന നിംസ് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടിയായ 'ക്രിസ്തുമസ് നിലാവ്' തികച്ചും വ്യത്യസ്തമായി. ആതുരസേവനത്തിൻ്റെ കരുണയും പൊതുഗതാഗതത്തിൻ്റെ ജനകീയതയും ഒത്തുചേർന്നപ്പോൾ അത് കേവലമൊരു ആഘോഷത്തിനപ്പുറം ഹൃദയങ്ങൾ തമ്മിലുള്ള സുന്ദരമായൊരു സംഗമമായി മാറി.
യാത്രക്കാരുടെയും, കെഎസ്ആർടിസി ജീവനക്കാരുടെയും ബിപിയും, ഷുഗറും സാന്താക്ലോസ് പരിശോധിച്ചു. പരിശോധനയിൽ പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നം ഉള്ളവർക്ക് ചികിത്സാനിർദ്ദേശവും, മറ്റ് ആരോഗ്യ പ്രശ്നമില്ലാത്തവർക്ക് മധുരവും, സമ്മാനങ്ങളും നൽകിയാണ് സാന്താക്ലോസ് മടങ്ങിയത്.
advertisement
നിംസ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾക്കൊപ്പം സാന്റാക്ലോസ് നിറഞ്ഞാടി. തലസ്ഥാനനഗരിയിലെ സാന്താക്ലോസിൻ്റെ വരവ് യാത്രക്കാർക്കും കാണികൾക്കും പുത്തൻ ക്രിസ്മസ് അനുഭവമാണ് സമ്മാനിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സാന്തയുടെ കൈയ്യിൽ മധുരത്തിനൊപ്പം സ്റ്റെതസ്കോപ്പും! തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ വേറിട്ട ക്രിസ്മസ് ആഘോഷം കൈയ്യിൽ മധുരം, ഒപ്പം സ്റ്റെതസ്കോപ്പും! തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ വേറിട്ട ക്രിസ്മസ് ആഘോഷം
Next Article
advertisement
'രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ല' പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ
'രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ല' പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ
  • പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ.എസ് സംഗീത, രാഹുകാലം കഴിഞ്ഞ് മാത്രമേ ഓഫീസിൽ കയറൂ എന്ന് നിർബന്ധിച്ചു.

  • രാഹുകാലം കഴിഞ്ഞ് മാത്രമേ ഓഫീസിൽ പ്രവേശിക്കൂ എന്ന നിലപാടിൽ ഉദ്യോഗസ്ഥരും പ്രവർത്തകരും 45 മിനിറ്റ് കാത്തുനിന്നു.

  • 29 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിന് 16 വോട്ടും എൽഡിഎഫിന് 11 വോട്ടും ലഭിച്ചു, എൻഡിഎ അംഗങ്ങൾ വിട്ടുനിന്നു.

View All
advertisement