പച്ചക്കറി കൃഷിയിലും മത്സ്യകൃഷിയിലും നൂറ് മേനി വിജയം കൊയ്ത് അരുവിക്കര സ്വദേശി രാജ്മോഹൻ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
രാജ്മോഹൻ്റെ വീട്ടിലെ മത്സ്യ - പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം വി ജോയ് ഉദ്ഘാടനം ചെയ്തു.
വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ഒരു ക്യാമ്പയിന് വേണ്ടിയാണ് അരുവിക്കര സ്വദേശിയായ രാജ് മോഹൻ വീട്ടുവളപ്പിൽ മത്സ്യകൃഷിയും ജൈവ പച്ചക്കറി കൃഷിയും സമയബന്ധിതമായി ചെയ്തു തീർക്കാൻ ആരംഭിച്ചത്. നൂറുമേനി വിജയമാണ് കൃഷിയിലൂടെ അദ്ദേഹം കരസ്ഥമാക്കിയിരിക്കുന്നത്. രാജ്മോഹൻ്റെ വീട്ടിലെ മത്സ്യ - പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം വി ജോയ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന സംയോജിത കൃഷി ക്യാമ്പയിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നൂറുകണക്കിന് കേന്ദ്രങ്ങളിൽ മാതൃക പച്ചക്കറിത്തോട്ടങ്ങൾ ആരംഭിച്ചിരുന്നു. കേരള കർഷകസംഘവും, ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളും, കർഷകരും നല്ല രീതിയിൽ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ കർഷകർ ഈ ഓണം നാളിൽ വിളവെടുപ്പ് നടത്തി.
ഓണത്തിന് വിഷരെഹിത പച്ചക്കറി എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ്. വിളവെടുത്ത പച്ചക്കറികൾ ഓണം വിപണന മേളകളിലൂടെ വിൽപ്പന നടത്തുകയാണ്. അരുവിക്കരയിൽ കർഷസംഘം നേതാവ് രാജ്മോഹൻ്റെ വീട്ടിൽ നടന്ന മത്സ്യ പച്ചക്കറി വിളവെടുപ്പും വിപണനവും ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി തന്നെ വിപണി കണ്ടെത്തുകയും ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയും ചെയ്യുന്നതിലൂടെ കർഷകർക്ക് ഇടനിലക്കാരില്ലാതെ വൻ ലാഭം ലഭിക്കുകയും ഉപഭോക്താക്കൾക്ക് അമിതമായ പണച്ചെലവില്ലാതെ വിഷരഹിത പച്ചക്കറികളും മത്സ്യവും ഒക്കെ വാങ്ങാനാവുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 06, 2025 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പച്ചക്കറി കൃഷിയിലും മത്സ്യകൃഷിയിലും നൂറ് മേനി വിജയം കൊയ്ത് അരുവിക്കര സ്വദേശി രാജ്മോഹൻ