ടെക്നോപാർക്കിൽ പുതിയ സ്റ്റാർട്ടപ്പ് ഹബ്ബ്; അനന്തപുരിയുടെ ഐടി പെരുമ ഇനി ആഗോളതലത്തിലേക്ക്
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
നൂറുകണക്കിന് പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ ഇടം ലഭിക്കുന്നതോടെ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കാൻ ഈ സംരംഭം സഹായിക്കും.
തിരുവനന്തപുരം നഗരത്തിൻ്റെ ഐടി പെരുമ ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതിനായി ടെക്നോപാർക്ക് ഫേസ് 3-ൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്റ്റാർട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നു. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി. പി. ആർ.) കേരള സ്റ്റാർട്ടപ്പ് മിഷൻ ഉടൻ സർക്കാരിന് സമർപ്പിക്കും.
നിലവിൽ തൃശ്ശൂരിലെ സ്റ്റാർട്ടപ്പ് ഹബ്ബ് വിജയകരമായി പൂർത്തിയാക്കിയ മാതൃകയിൽ, കൂടുതൽ വിപുലമായ സാങ്കേതിക സൗകര്യങ്ങളോടെയാണ് തിരുവനന്തപുരത്തെ ഈ കേന്ദ്രം വിഭാവനം ചെയ്യുന്നത്. നഗരത്തിലെ വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ആഗോള നിക്ഷേപകരെ ആകർഷിക്കാനുള്ള വലിയൊരു വേദി കൂടിയായി ഈ ഹബ്ബ് മാറും.
നൂറുകണക്കിന് പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ ഇടം ലഭിക്കുന്നതോടെ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കാൻ ഈ സംരംഭം സഹായിക്കും. 2030-ഓടെ ഇന്ത്യയിലെ മുൻനിര ഐടി കേന്ദ്രങ്ങളിൽ ഒന്നായി മാറാനുള്ള കേരളത്തിൻ്റെ ലക്ഷ്യത്തിന് പുതിയ സ്റ്റാർട്ടപ്പ് ഹബ്ബ് കരുത്തുറ്റ ഇന്ധനമാകുമെന്നുറപ്പാണ്.
advertisement
അത്യാധുനിക ലാബുകൾ, കോ-വർക്കിംഗ് സ്പേസുകൾ, ഇൻകുബേഷൻ സെൻ്ററുകൾ എന്നിവയടങ്ങിയ വലിയൊരു കെട്ടിട സമുച്ചയമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 06, 2026 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ടെക്നോപാർക്കിൽ പുതിയ സ്റ്റാർട്ടപ്പ് ഹബ്ബ്; അനന്തപുരിയുടെ ഐടി പെരുമ ഇനി ആഗോളതലത്തിലേക്ക്








