കൊല്ലം ജില്ലയുടെ അഭിമാനമായ തങ്കശ്ശേരി വിളക്കുമാടം
Last Updated:
കൊല്ലം ജില്ലയിലെ 140 അടി ഉയരമുള്ള തങ്കശ്ശേരി വിളക്കുമാടം.
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ഒരു നിർമ്മിതിയാണ് തങ്കശ്ശേരി ലൈറ്റ് ഹൗസ്. 1902 ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ഈ വിളക്കുമാടം നമ്മുടെ വിദേശ ആധിപത്യത്തിന്റെ സ്മരണകൾ ഉണർത്തുന്നു.ഏതാണ്ട് 120 വർഷത്തെ പഴക്കവും ചരിത്രവും പറയുവാനുള്ള ഇതിന് ഏകദേശം 140 അടി ഉയരം ഉണ്ട്.പലതവണ അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇത് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചിരിയ്ക്കുന്നത്. ഇതിന് മുകളിൽ നിന്നാൽ കൊല്ലം നഗരത്തിന്റെ വലിയ ഒരു പ്രദേശം ദൃശ്യമാകും. മുന്നിൽ കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന കടൽ ഏറെ മനോഹരമായ ഒന്നാണ്.2006 വരെ ഇവിടെ സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇവിടെ സന്ദർശകർക്ക് തുറന്ന് കൊടുത്തിരിക്കുകയാണ്.ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുമുല്ലാവാരം ബീച്ച്, അഷ്ടമുടിക്കായൽ, കൊല്ലം ബീച്ച്, എന്നിവയെല്ലാം ഈ ലൈറ്റ് ഹൗസിൽ നിന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്. പണ്ട് ഈ പ്രദേശത്ത് എത്തിയിരുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകുവാനും, അപായ അറിയിപ്പുകൾ നൽകുവാനും ആണ് മുഖ്യമായും ഇത് ഉപയോഗിച്ചിരുന്നത്.
മുൻപ് ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളക്കിനു പകരമായി വൈദ്യുതിവിളക്കുകൾ വന്നു എന്നതൊഴിച്ചാൽ എടുത്തുപറയേണ്ട മാറ്റങ്ങൾ ഒന്നും ലൈറ്റ് ഹൗസിന് സംഭവിച്ചിട്ടില്ല.
തൊട്ടടുത്തു തകർന്നു കിടക്കുന്ന ഡച്ചു കോട്ടയുടെ അവശിഷ്ടങ്ങൾ കൈപ്പേറിയ അടിമത്തത്തിന്റെ ഭൂതകാലത്തെ ഓർമ്മപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
July 21, 2023 9:30 PM IST