advertisement

മലപ്പുറത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മരണം

Last Updated:

സഹോദരനെ കരിപ്പൂർ വിമാനത്താവളത്തിൽ വിട്ട് തിരികെ മലപ്പുറം മേലാറ്റൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം

News18
News18
മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശിനി സക്കീന (42), ബന്ധുവായ ബാസില (19), കാർ ഓടിച്ചിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാസിലയുടെ സഹോദരൻ ബാസിത്തിനെ കരിപ്പൂർ വിമാനത്താവളത്തിൽ വിട്ട് തിരികെ മലപ്പുറം മേലാറ്റൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടവാർത്ത അറിഞ്ഞ ബാസിത് ദുബായ് യാത്ര ഉപേക്ഷിച്ച് മടങ്ങി വന്നു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസിലേക്ക് ഇടിച്ച് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. സക്കീനയും ബാസിലയും ഷിയാസും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
advertisement
പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മരണം
Next Article
advertisement
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതെന്തുകൊണ്ട് ?
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതെന്തുകൊണ്ട് ?
  • ആർട്ടെമിസ് II ദൗത്യത്തിൽ ബഹിരാകാശയാത്രികർ ഐഫോണുകൾ ഉപയോഗിക്കാൻ നാസ അനുമതി നൽകി

  • ഐഫോണുകൾ എയർപ്ലെയിൻ മോഡിൽ പ്രവർത്തിക്കും, ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനങ്ങൾ ബാധിക്കില്ല

  • ബഹിരാകാശ യാത്രയുടെ നിമിഷങ്ങൾ പകർത്താനും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും ഐഫോണുകൾ ഉപയോഗിക്കും

View All
advertisement