പത്തടി ഉയരമുള്ള നാഗരാജാ പ്രതിഷ്ഠ; തിരുവനന്തപുരത്തെ നാഗാരാധനയിൽ വേറിട്ടൊരു പുണ്യസങ്കേതം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
തിരുവനന്തപുരത്തെ നാഗാരാധനാലയങ്ങളിൽ വലിപ്പം കൊണ്ടും ശില്പഭംഗി കൊണ്ടും ഏറെ ശ്രദ്ധേയമാണ് വാസുകീ സങ്കൽപ്പത്തിലുള്ള ഈ പ്രതിഷ്ഠ.
തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ മന്ദിരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് രാജഭരണകാലത്തോളം പഴക്കമുള്ള ചരിത്രമുണ്ട്. പണ്ട് രാജാക്കന്മാർ തങ്ങളുടെ സന്ധ്യാവന്ദനത്തിനും പൂജകൾക്കുമായി ഉപയോഗിച്ചിരുന്ന ‘തേവാരപ്പുര’ ആയിരുന്നതിനാലാണ് ഈ ക്ഷേത്രത്തിന് ‘തേവാരത്ത് കോയിക്കൽ നാഗരാജാ ക്ഷേത്രം' എന്ന പേര് ലഭിച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന പൂജാരിമാരുമായും രാജകുടുംബവുമായും അടുത്ത ബന്ധമുള്ള ഒരു ആരാധനാ കേന്ദ്രമാണിത്.
ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ സവിശേഷത പത്തടിയോളം ഉയരമുള്ള, അഞ്ച് തലകളോടു കൂടിയ നാഗരാജാവിൻ്റെ വിഗ്രഹമാണ്. തിരുവനന്തപുരത്തെ നാഗാരാധനാലയങ്ങളിൽ വലിപ്പം കൊണ്ടും ശില്പഭംഗി കൊണ്ടും ഏറെ ശ്രദ്ധേയമാണ് വാസുകീ സങ്കൽപ്പത്തിലുള്ള ഈ പ്രതിഷ്ഠ. നാഗരാജാവിനൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ മഹാവിഷ്ണുവിനെയും ഇവിടെ ആരാധിക്കുന്നു. ഭക്തരുടെ നാഗദോഷ പരിഹാരങ്ങൾക്കും ചർമ്മരോഗ ശാന്തിക്കുമായി ഇവിടെ പ്രത്യേക പൂജകൾ നടത്താറുണ്ട്. മണ്ഡപത്തിൽ ഉപദേവതമാരായി ഗണപതി, ഭൂതത്താൻ, ബ്രഹ്മരക്ഷസ്സ് എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. വിഷു മഹോത്സവം ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ്. കൂടാതെ ഓരോ മാസത്തെയും ആയില്യം നക്ഷത്രം അതിവിശേഷമായി കൊണ്ടാടുന്നു. അന്നേ ദിവസം നാഗരാജാവിന് വെള്ളി അങ്കി ചാർത്തിയുള്ള പ്രത്യേക പൂജകളും സർപ്പബലിയും ഉണ്ടാകാറുണ്ട്. നാഗപഞ്ചമി ദിനത്തിൽ പ്രത്യേക പാലും മഞ്ഞളും അഭിഷേകം ചെയ്യുന്നതിനായി നൂറുകണക്കിന് ഭക്തർ ഇവിടെ എത്താറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 20, 2026 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പത്തടി ഉയരമുള്ള നാഗരാജാ പ്രതിഷ്ഠ; തിരുവനന്തപുരത്തെ നാഗാരാധനയിൽ വേറിട്ടൊരു പുണ്യസങ്കേതം










