ആറടി മണ്ണിൽ നിന്നുയർന്ന നാഗചൈതന്യം; വെങ്ങാനൂർ തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രത്തിന് 110 വയസ്സ്

Last Updated:

തൈവിളാകം കുടുംബത്തിൽ പടർന്നുപിടിച്ച മാറാരോഗങ്ങൾക്ക് പരിഹാരമായി, ഒരു യോഗീവര്യൻ്റെ നിർദ്ദേശപ്രകാരം നടത്തിയ മണ്ണുപരിശോധനയിലാണ് ആറടി താഴ്ചയിൽ നിന്നും അതിപുരാതനമായ നാഗരാജാവിൻ്റെ വിഗ്രഹം കണ്ടെടുത്തത്.

ക്ഷേത്രം
ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിന് സമീപം സിസിലിപുരം റോഡിൽ സ്ഥിതി ചെയ്യുന്ന തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രം ഭക്തജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട പുണ്യകേന്ദ്രമാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ ക്ഷേത്രം, കേരളത്തിൽ നാഗദേവതകളെ ശ്രീകോവിലിനുള്ളിൽത്തന്നെ ഒറ്റക്കൽ പീഠത്തിൽ അഷ്ടബന്ധ പ്രതിഷ്ഠ നടത്തിയിരിക്കുന്ന അപൂർവ്വം ആരാധനാലയങ്ങളിൽ ഒന്നാണ്.
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ (110 വർഷം മുമ്പ്) തുടക്കത്തിൽ തൈവിളാകം കുടുംബത്തിൽ പടർന്നുപിടിച്ച മാറാരോഗങ്ങൾക്ക് പരിഹാരമായി, ഒരു യോഗീവര്യൻ്റെ നിർദ്ദേശപ്രകാരം നടത്തിയ മണ്ണുപരിശോധനയിലാണ് ആറടി താഴ്ചയിൽ നിന്നും അതിപുരാതനമായ നാഗരാജാവിൻ്റെ വിഗ്രഹം കണ്ടെടുത്തത്.
പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയ പഴയൊരു മഹാക്ഷേത്രത്തിലെ ചൈതന്യവത്തായ വിഗ്രഹമായിരുന്നു ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടർന്ന് 1915-ൽ വിഗ്രഹം പുനഃപ്രതിഷ്ഠിച്ചതോടെ പ്രദേശത്തെ ദുരിതങ്ങൾക്ക് അറുതിയായി എന്നാണ് ചരിത്രം.1987-ൽ പൊതു ട്രസ്റ്റായി രജിസ്റ്റർ ചെയ്ത ക്ഷേത്രത്തിൽ, 1992-ലെ ദേവപ്രശ്ന വിധിയനുസരിച്ച് നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നീ പ്രതിഷ്ഠകൾ ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചു. കൂടാതെ ശ്രീദുർഗ്ഗാഭഗവതി, ശ്രീമൂലഗണപതി എന്നീ ഉപദേവതകളും ഇവിടെയുണ്ട്.
advertisement
സർപ്പദോഷ നിവാരണത്തിനും സന്താനലബ്ധിക്കും സർവ്വ ഐശ്വര്യങ്ങൾക്കുമായി ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. ക്ഷേത്രത്തിൻ്റെ 110-ാം വാർഷികവും 30-ാം പുനഃപ്രതിഷ്ഠാ വാർഷികവും 2025 മകരമാസത്തിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയുണ്ടായി. പഞ്ചാമൃത അഭിഷേകം, മഹാഗണപതി ഹോമം, പൊങ്കാല, നൂറും പാലും ഊട്ട് തുടങ്ങിയ വിശേഷാൽ പൂജകളോടെയാണ് ഉത്സവം നടന്നത്. തൈവിളാകം ശ്രീനാഗരാജക്ഷേത്രം ദേവസ്വം ട്രസ്റ്റാണ് നിലവിൽ ക്ഷേത്രഭരണം നിർവ്വഹിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആറടി മണ്ണിൽ നിന്നുയർന്ന നാഗചൈതന്യം; വെങ്ങാനൂർ തൈവിളാകം ശ്രീ നാഗരാജ ക്ഷേത്രത്തിന് 110 വയസ്സ്
Next Article
advertisement
കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
  • ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസ്സുകാരൻ കുളിമുറിയിലെ ബക്കറ്റിൽ വീണ് ദാരുണമായി മരണപ്പെട്ടു.

  • കുഞ്ഞിനെ കിടപ്പുമുറിയിൽ ഇരുത്തിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്.

  • കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement