തൃഷ ഇല്ലെങ്കിൽ നയൻതാര അല്ല; ഇവിടെ അവർ രണ്ടുപേരുമുണ്ട്; ചിത്രം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
- Published by:meera_57
- news18-malayalam
Last Updated:
വർഷങ്ങൾക്ക് മുമ്പ് ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി കിംവദന്തികൾ പ്രചരിച്ചിരുന്നു
തെന്നിന്ത്യയിലെ ജനപ്രിയ നടിമാരായ നയൻതാരയും (Nayanthara) തൃഷ കൃഷ്ണനും (Trisha Krishnan) ഒരുമിച്ച് വിനോദയാത്ര ആസ്വദിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. രണ്ട് നായികമാരും ഒരുമിച്ച് ഫോട്ടോകൾക്ക് പോസ് ചെയ്യുന്നത് കണ്ട ആരാധകർക്കും അത്ഭുതം. വർഷങ്ങൾക്ക് മുമ്പ് ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം രണ്ട് നടിമാരും വർഷങ്ങളായി പരസ്പരം സംസാരിച്ചിരുന്നില്ല എന്നാണ്. എന്നാൽ അവർക്കിടയിൽ അത്തരമൊരു പ്രശ്‌നമില്ലെന്ന് തൃഷ ഒരിക്കൽ വ്യക്തമാക്കി. ഇപ്പോൾ, അവർ ഒരുമിച്ചുള്ള ഫോട്ടോകൾ കണ്ടതും ആരാധകർ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തുകൊണ്ട് അതൊരു 'അപ്രതീക്ഷിത' ട്രീറ്റ് എന്ന് വിളിച്ചു.
തിങ്കളാഴ്ച, നയൻതാരയും തൃഷ കൃഷ്ണനും ഇൻസ്റ്റഗ്രാമിൽ ഒരു ജോയിന്റ് പോസ്റ്റ് പങ്കിട്ടു. മനോഹരമായ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിൽ ഒരു നൗകയിൽ വിശ്രമിക്കുന്ന നിമിഷം ഇരുവരും ആസ്വദിക്കുന്നതായി കാണാം. രണ്ട് നടിമാരും പുഞ്ചിരിക്കുന്നതും കാണാവുന്നതാണ്. ചിത്രങ്ങളിൽ അവരുടെ സൗഹൃദം വളരെ പ്രകടമായിരുന്നു. അടിക്കുറിപ്പിൽ ചുവന്ന ഹൃദയ ഇമോജികൾ കൂടിയുണ്ട്. നയൻതാര ഒരു വി-നെക്ക് കറുത്ത ടോപ്പും ജീൻസും ധരിച്ചപ്പോൾ, തൃഷ ഒരു കറുത്ത ടി-ഷർട്ടും മാച്ചിംഗ് ജാക്കറ്റും ജീൻസും ധരിച്ചു.
advertisement
സന്തോഷം അണപൊട്ടിയ ആരാധകർ അവരുടെ ആശ്ചര്യം പ്രകടിപ്പിച്ചു.
2008-ലെ ഒരു പഴയ റിപ്പോർട്ട് അനുസരിച്ച്, തമിഴ് ചിത്രമായ കുരുവിയെച്ചൊല്ലി തൃഷയും നയൻതാരയും തമ്മിൽ തർക്കമുണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, രണ്ട് നടിമാരെയും ആദ്യം ചിത്രത്തിലെ കഥാപാത്രമായ ദേവിയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. ഒടുവിൽ, തൃഷയെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തു. പ്രൊഫഷണൽ തർക്കത്തെക്കുറിച്ചുള്ള ഈ വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും, തൃഷ ഒരിക്കൽ ഈ കിംവദന്തികൾ നിഷേധിച്ചു.
നയൻതാരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് തൃഷ മറുപടി നൽകിയിരുന്നു. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ, മിക്ക ഊഹാപോഹങ്ങളും കെട്ടിച്ചമച്ചതാണെന്നും തങ്ങൾക്കിടയിൽ അത്തരമൊരു പ്രശ്‌നമില്ലെന്നും അവർ പറഞ്ഞു. തങ്ങൾക്കിടയിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പ്രൊഫഷണൽ ജീവിതവുമായി ബന്ധപ്പെട്ടതല്ലെന്ന് അവർ സമ്മതിച്ചു.
advertisement
മറുവശത്ത്, തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് നയൻതാരയും അഭിപ്രായപ്പെട്ടു. ദീർഘകാലമായി വേർപിരിയാൻ കാരണമായത് ചില തെറ്റിദ്ധാരണകളാണെന്ന് അവർ പരാമർശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, നേരിൽക്കണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനും അവർ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും തൃഷ നടത്തിയ ശ്രമത്തെ അഭിനന്ദിച്ചു.
Summary: Popular South Indian actresses Nayanthara and Trisha Krishnan's pictures of them enjoying a vacation together are going viral on social media. Fans were surprised to see the two heroines pose for photos together. There were rumors that there was something wrong between the two years ago
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 20, 2026 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തൃഷ ഇല്ലെങ്കിൽ നയൻതാര അല്ല; ഇവിടെ അവർ രണ്ടുപേരുമുണ്ട്; ചിത്രം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ










