കലയുടെയും കായികത്തിൻ്റെയും പൂരപ്പറമ്പായി എറണാകുളം; ജില്ലാതല കേരളോത്സവത്തിന് തുടക്കം
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിന്നും കൊച്ചി കോർപ്പറേഷനിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമായി രണ്ടായിരത്തോളം കലാകായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഇന്ന് മുതൽ
(ജനുവരി 20) ജില്ലയിലെ വിവിധ വേദികളിലായി നടക്കും.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ രാവിലെ 11 ന് ഹൈബി ഈഡൻ എംപി കേരളോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി പ്രിയങ്ക വിശിഷ്ട അതിഥിയായി. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിന്നും കൊച്ചി കോർപ്പറേഷനിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമായി രണ്ടായിരത്തോളം കലാകായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും.
തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിൻ്റാ ജേക്കബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പി, പി.എ. മുക്താർ, ശ്രീദേവി മധു, റസിയ റഹ്മത്ത് സെക്രട്ടറി പി.എം. ഷഫീക്ക്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. പ്രജിഷ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 20, 2026 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കലയുടെയും കായികത്തിൻ്റെയും പൂരപ്പറമ്പായി എറണാകുളം; ജില്ലാതല കേരളോത്സവത്തിന് തുടക്കം










