മലയിൻകീഴിൽ നിന്ന് ലോക ക്രിക്കറ്റിൻ്റെ നെറുകയിലേക്ക്; യുഎസ് ദേശീയ ടീമിൽ അദ്വൈത് കൃഷ്ണ
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
വലംകൈയൻ പേസറായും മധ്യനിര ബാറ്ററായും തിളങ്ങിയ അദ്വൈത്, അമേരിക്കൻ വെസ്റ്റേൺ റീജണൽ ടീമിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
സിംബാബ്‌വേയിൽ നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ അമേരിക്കൻ ദേശീയ ടീമിനായി കളത്തിലിറങ്ങുന്ന മലയിൻകീഴ് സ്വദേശി അദ്വൈത് കൃഷ്ണ കേരളത്തിന് ആകെ അഭിമാനമാകുന്നു. തിരുവനന്തപുരം മലയിൻകീഴ് കരിപ്പൂർ സ്വദേശികളായ അനൂപ് കൃഷ്ണയുടെയും രഷ്ടി രാജുവിൻ്റെയും മകനായ അദ്വൈത്, നാലാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറിയതാണെങ്കിലും തൻ്റെ വേരുകൾ മറക്കാതെയാണ് ഈ നേട്ടം കൈവരിച്ചത്.
നിലവിൽ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ സാൻ ഡീഗോ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് ഈ പത്തൊൻപതുകാരൻ. കുട്ടിക്കാലത്തെ അദ്വൈതിൻ്റെ ക്രിക്കറ്റ് അഭിരുചി തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഒൻപതാം വയസ്സിൽ സാൻ റാമോൺ, ബ്ലസേഴ്സ് തുടങ്ങിയ അക്കാദമികളിൽ ചേർത്തതാണ് താരത്തിൻ്റെ കരിയറിൽ വഴിത്തിരിവായത്. വലംകൈയൻ പേസറായും മധ്യനിര ബാറ്ററായും തിളങ്ങിയ അദ്വൈത്, അമേരിക്കൻ വെസ്റ്റേൺ റീജണൽ ടീമിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് യുഎസ് ദേശീയ ചാമ്പ്യൻഷിപ്പിൽ വെസ്റ്റേൺ കോൺഫറൻസ് ടീമിനെ നയിക്കാനുള്ള അവസരവും തേടിയെത്തി. ഈ മികച്ച നേതൃപാടവവും പ്രകടനവുമാണ് ഒടുവിൽ അമേരിക്കൻ ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. അമേരിക്കയിലാണ് സ്ഥിരതാമസമെങ്കിലും കേരളവുമായുള്ള ബന്ധം അദ്വൈത് എന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. എല്ലാ അവധിക്കാലത്തും നാട്ടിലെത്തുന്ന താരം ഇവിടുത്തെ അക്കാദമികളിലും കൃത്യമായി പരിശീലനം നടത്താറുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന പിതാവ് അനൂപിൻ്റെയും മാതാവ് രഷ്ടിയുടെയും പൂർണ്ണ പിന്തുണയോടെ ലോക ക്രിക്കറ്റിൻ്റെ വലിയ ആകാശങ്ങളിലേക്ക് ചിറകുവിടർത്താൻ ഒരുങ്ങുകയാണ് ഈ മലയാളി താരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 14, 2026 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മലയിൻകീഴിൽ നിന്ന് ലോക ക്രിക്കറ്റിൻ്റെ നെറുകയിലേക്ക്; യുഎസ് ദേശീയ ടീമിൽ അദ്വൈത് കൃഷ്ണ







