‘നിയമപരമായ സംരക്ഷണം ദുരുപയോഗം ചെയ്തു’; രാഹുൽ കേസിലെ അതിജീവിതയ്ക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു സ്ത്രീ എന്ന നിലയിൽ, പരാതിക്കാരി എന്ന നിലയിൽ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തുകൊണ്ടാണ് പരാതി നൽകിയതെന്നാണ് ശ്രീനാദേവിയുടെ പരാതി
തിരുവനന്തപുരം: സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ പരാതി നൽകിയ രാഹുൽ കേസിലെ അതിജീവിതക്കെതിരെ പരാതിയുമായി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ വിദേശത്തുള്ള യുവതിക്ക് എതിരെയാണു ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. നിയമപരമായി ലഭ്യമാകുന്ന സംരക്ഷണം അതിജീവിത ദുരുപയോഗം ചെയ്തു എന്നാണ് ശ്രീനാദേവിയുടെ പരാതിയില്‍ പറയുന്നത്.
ഒരു സ്ത്രീ എന്ന നിലയിൽ, പരാതിക്കാരി എന്ന നിലയിൽ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തുകൊണ്ടാണ് പരാതി നൽകിയതെന്നാണ് ശ്രീനാദേവിയുടെ പരാതി.
ഇതും വായിക്കുക: കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാങ്കൂട്ടം കേസിലെ അതിജീവിത
ചൊവ്വാഴ്ചയാണ് സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് ജനപ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മ 'അതിജീവിതനൊപ്പം' എന്നു പരാമർശിച്ചു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്. തുടർന്ന് സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു.
advertisement
മുൻപും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോൾ രാഹുലിനെ അനുകൂലിക്കുന്ന നിലപാടാണ് ശ്രീനാദേവി സ്വീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ശ്രീനാദേവി സിപിഐയിൽനിന്നും കോൺഗ്രസിൽ ചേർന്നത്.
Summary: Sreenadevi Kunjamma, a Congress Pathanamthitta District Committee member and District Panchayat member, has filed a complaint against the survivor in the Rahul case, who had previously accused her of cyber attacks. Sreenadevi submitted the complaint to the Chief Minister and the DGP against the woman, currently residing abroad, who had leveled sexual harassment allegations against Rahul Mamkootathil. In her complaint, Sreenadevi alleges that the survivor has misused the legal protections afforded to her by the law.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Jan 14, 2026 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘നിയമപരമായ സംരക്ഷണം ദുരുപയോഗം ചെയ്തു’; രാഹുൽ കേസിലെ അതിജീവിതയ്ക്കെതിരെ ശ്രീനാദേവി കുഞ്ഞമ്മ പരാതി നൽകി







