കണ്ണൂരിൽ രാസലഹരിയുമായി യുവതി പിടിയിൽ; ​ഗോവയിലെ ജയിലിൽ നിന്നിറങ്ങിയത് 2 മാസം മുമ്പ്

Last Updated:

0.459 ഗ്രാം മെത്താംഫിറ്റമിന്‍ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു

News18
News18
കണ്ണൂർ∙ പാപ്പിനിശ്ശേരിയിൽ മെത്താംഫിറ്റമിനുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശിനിയായ ഷിൽന (32) ആണ് പിടിയിലായത്. ഇവരിൽ നിന്ന് 0.459 ഗ്രാം മെത്താംഫിറ്റമിന്‍ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ഇവർ വീണ്ടും ലഹരി വിൽപനയിൽ സജീവമായതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പാപ്പിനിശ്ശേരിയിലും പരിസരങ്ങളിലും ലഹരിമരുന്ന് ഉപയോഗവും വിതരണവും വർധിക്കുന്ന സാഹചര്യത്തിൽ എക്സൈസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. യുവതിക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ രാസലഹരിയുമായി യുവതി പിടിയിൽ; ​ഗോവയിലെ ജയിലിൽ നിന്നിറങ്ങിയത് 2 മാസം മുമ്പ്
Next Article
advertisement
കേരള കോൺഗ്രസ് എമ്മിന് സർക്കാരിന്റെ കരുതൽ; കെ എം മാണി ഫൗണ്ടേഷന് തലസ്ഥാനത്ത് 25 സെന്റ് സ്ഥലം അനുവദിച്ചു
കേരള കോൺഗ്രസ് എമ്മിന് സർക്കാരിന്റെ കരുതൽ; കെ എം മാണി ഫൗണ്ടേഷന് തലസ്ഥാനത്ത് 25 സെന്റ് സ്ഥലം അനുവദിച്ചു
  • കെ എം മാണി ഫൗണ്ടേഷനു തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് സർക്കാർ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു

  • ഭൂമി ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ ഉപയോഗിക്കരുത് എന്ന വ്യവസ്ഥയോടെയാണ് കൈമാറിയിരിക്കുന്നത്

  • തലശ്ശേരി വാടിക്കകത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി പാട്ടത്തിന്.

View All
advertisement