മുഖംമാറി തിരുവനന്തപുരം സിവിൽ സ്റ്റേഷൻ; സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ പുതിയ കവാടം സ്ഥാപിച്ചു

Last Updated:

തിരുവനന്തപുരം സിവിൽ സ്റ്റേഷന് പുതിയ കവാടം. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ നിർമിച്ച ചുറ്റുമതിൽ, പുതിയ കവാടം, സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു.

ഉദ്ഘാടനത്തിനിടെ 
ഉദ്ഘാടനത്തിനിടെ 
പുതിയ കവാടം, സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. റവന്യൂ വകുപ്പ് ആധുനികവത്കരണത്തിൻ്റെ പാതയിലാണെന്നും അതിൻ്റെ ഭാഗമാണ് വകുപ്പിൻ്റെ വിവിധ വിഭാഗങ്ങളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യങ്ങൾ അതിവേഗം പരിഹരിക്കാൻ സാധിക്കുന്ന തരത്തിൽ, സാധാരണക്കാർക്ക് സമീപിക്കാൻ കഴിയുന്ന കേന്ദ്രമായി റവന്യൂ വകുപ്പിനെ മാറ്റുകയാണ് ലക്ഷ്യം.
വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്നവർക്ക് മാനസിക ഉല്ലാസത്തിനുള്ള ഇടമായി കൂടി കളക്ടറേറ്റ് ക്യാമ്പസ് മാറണമെന്നും അതിനായി ശ്രമിക്കുന്ന ജില്ലാ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു.
കളക്ടറേറ്റിനും കുടപ്പനക്കുന്ന് ജംഗ്ഷനും പുതിയ മുഖഛായ കൈവന്നിരിക്കുകയാണെന്ന് അധ്യക്ഷനായിരുന്ന വി.കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു.ട്രിഡാ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ എസ്. ജയചന്ദ്രൻനായർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനു കുമാരി IAS, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീത്, ഡെപ്യൂട്ടി കളക്ടർമാർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവരും പങ്കെടുത്തു.
advertisement
2021-22ലെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കവാടം ഉൾപ്പെടെയുള്ളവ നിർമിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മുഖംമാറി തിരുവനന്തപുരം സിവിൽ സ്റ്റേഷൻ; സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ പുതിയ കവാടം സ്ഥാപിച്ചു
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement