നൈറ്റ് ലൈഫിന് പുതിയ മാനം: ശംഖുമുഖത്ത് ആധുനിക 'ഫുഡ് സ്ട്രീറ്റ് ഹബ്ബ്' യാഥാർത്ഥ്യമായി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഫുഡ് ഹബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശംഖുമുഖം സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
കേരളത്തെ ഒരു പ്രധാന ഭക്ഷണ ടൂറിസം കേന്ദ്രമാക്കി മാറ്റുക, വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ ആധുനിക നിലവാരത്തിലുള്ള 'ഫുഡ് സ്ട്രീറ്റ് ഹബ്ബ്' യാഥാർത്ഥ്യമായി. ഒരു കോടി രൂപ ചെലവഴിച്ചാണ് ഈ ഫുഡ് സ്ട്രീറ്റ് ഹബ്ബ് സ്ഥാപിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഫുഡ് ഹബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശംഖുമുഖം സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
18 സ്ഥിരം ഫുഡ് സ്റ്റാളുകളും, പൊതുവായ ഡൈനിംഗ് ഏരിയയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മാലിന്യ സംസ്കരണ സംവിധാനം, വാഷിംഗ് ഏരിയ, വിശ്രമ മുറികൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ ഫുഡ് സ്റ്റാളുകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും പ്രവർത്തിക്കുക. ഭക്ഷണം പാഴ്സൽ ചെയ്യുമ്പോൾ അത് ഉപയോഗിക്കേണ്ട തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം എന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
വൃത്തിയുള്ളതും മനോഹരവുമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ലഭ്യമാക്കുന്ന ഈ പദ്ധതി, തിരുവനന്തപുരത്തെ തെരുവോര ഭക്ഷണ സംസ്കാരത്തിനും നൈറ്റ് ലൈഫിനും പുതിയ മാനം നൽകുകയും ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുകയും ചെയ്യും. കേരളത്തിൽ, തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തെ കസ്തൂർബ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറത്തെ കോട്ടക്കുന്ന് എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 11, 2025 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നൈറ്റ് ലൈഫിന് പുതിയ മാനം: ശംഖുമുഖത്ത് ആധുനിക 'ഫുഡ് സ്ട്രീറ്റ് ഹബ്ബ്' യാഥാർത്ഥ്യമായി


