മോഹൻലാലിന്റെ വില്ലൻ, അഞ്ച് വിവാഹങ്ങൾ, 300 സിനിമകൾ; ഒടുവിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടുജോലിക്കാരി
- Published by:meera_57
- news18-malayalam
Last Updated:
അഞ്ച് വിവാഹം ചെയ്തുവെങ്കിലും അവസാന നാളുകളിൽ നടൻ തനിച്ചായിരുന്നു
നന്നേ ഉയരമുള്ള, തോളൊപ്പം തട്ടിനിൽക്കുന്ന നീളൻ മുടിയുള്ള സുമുഖനായ യുവാവ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ നടൻ മോഹൻലാലിന്റെ വില്ലനായി മലയാള സിനിമയിലെത്തിയ ഇദ്ദേഹത്തെ ശ്രദ്ധിക്കാത്തവരുണ്ടാവില്ല. വമ്പൻ താരങ്ങൾ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോഴും മഹേഷ് ആനന്ദ് (Mahesh Anand) എന്ന നടനിലേക്ക് പ്രേക്ഷകരുടെ കണ്ണുടക്കാൻ അധികസമയം വേണ്ടിവരാറില്ല. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ വേഷമിട്ട നടൻ കൂടുതലും വില്ലൻ വേഷങ്ങളിലും സപ്പോർട്ടിംഗ് കഥാപാത്രങ്ങളായും അഭിനയിച്ച നടനാണ്. പ്രശസ്തിയുടെയും വെള്ളിവെളിച്ചത്തിന്റെയും പിന്നിൽ ഈ നടൻ നയിച്ച ജീവിതം ആർക്കും മാതൃകയല്ല
advertisement
ഒരു പോരാളിയുടെ ഊർജമായിരുന്നു മഹേഷിന്. നടൻ മാത്രമായിരുന്നില്ല, പ്രഗത്ഭനായ ഒരു ആയോധനകലാ വിദഗ്ധൻ കൂടിയായിരുന്നു അദ്ദേഹം. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്. സനം തേരി കസം (1982) എന്ന ചിത്രത്തിൽ നർത്തകനായി തുടക്കം. എന്നാൽ മഹേഷിന്റെ ആകർഷണീയമായ വ്യക്തിത്വം അദ്ദേഹത്തിന് മുൻനിര നടന്മാരായ മോഹൻലാൽ, അമിതാഭ് ബച്ചൻ, രജനികാന്ത്, കമൽ ഹാസൻ, സൽമാൻ ഖാൻ, വിനോദ് ഖന്ന എന്നിവർക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ നൽകി (തുടർന്ന് വായിക്കുക)
advertisement
advertisement
വർഷങ്ങൾ കഴിഞ്ഞതും, വെളിച്ചം മങ്ങി. മഹേഷ് ആനന്ദിനുള്ള വേഷങ്ങളുടെ എണ്ണം കുറഞ്ഞു. വിളികൾ വരാതെയായി. ഒരിക്കൽ ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾ കേട്ട നടൻ, ഭൂതകാലക്കുളിരിൽ ശിഷ്‌ടകാലം ജീവിക്കേണ്ടതായി വന്നു. വ്യക്തിജീവിതത്തിലും നാടകീയത നിറഞ്ഞു. സ്നേഹത്തിന്റെയും, ഹൃദയവേദനയുടെയും, ഏകാന്തതയുടെയും ആകെത്തുകയായിരുന്നു മഹേഷ് ആനന്ദ്
advertisement
advertisement
മുൻ മിസ് ഇന്ത്യ മരിക ഡിസൂസയുമായി രണ്ടാം വിവാഹം. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകൻ പിറന്നു. എന്നാൽ, മകന്റെ ജനനത്തിനു ശേഷം മഹേഷ് ആനന്ദും ഭാര്യയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായി. 1992ൽ മധു മൽഹോത്രയുമായി മൂന്നാം വിവാഹം നടന്നു. അതും വിവാഹമോചനത്തിൽ കലാശിച്ചു. അതിനു ശേഷം ടെലിവിഷൻ നടിയായിരുന്ന ഉഷ ബച്ചനുമായി രണ്ടുവർഷക്കാലം നീണ്ടുനിന്ന വിവാഹബന്ധം
advertisement
advertisement
advertisement
2019 ഫെബ്രുവരിയിൽ ആ ദുരന്തവാർത്ത സിനിമാലോകത്തു നിറഞ്ഞു. വീട്ടുവാതിലിൽ നിരന്തരമായി മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് മഹേഷ് ആനന്ദിന്റെ വീട്ടുജോലിക്കാരി പോലീസിനെ വിവരമറിയിച്ചു. വീട് തുറന്നുകയറിയ പോലീസ് കണ്ടെത്തിയത് ഒരു മദ്യക്കുപ്പിക്കരികെ മരിച്ചു കിടക്കുന്ന മഹേഷ് ആനന്ദിനെ. മരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും 57 വയസ്. മരിച്ച് മൂന്നു ദിവസങ്ങൾ പിന്നിട്ട ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ മൃതദേഹം പുറംലോകം കണ്ടത്
advertisement


