Dharmendra | 23 വയസുള്ള മകന്റെ പിതാവായ ധർമേന്ദ്ര ഹേമ മാലിനിയെ വിവാഹം ചെയ്തു; മതംമാറ്റവും വിവാദങ്ങളും

Last Updated:
ഹേമ മാലിനിയെ വിവാഹം ചെയ്തുവെങ്കിലും ധർമേന്ദ്ര ജീവിച്ചത് ആദ്യഭാര്യക്കും കുടുംബത്തിനുമൊപ്പം
1/6
ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ ധർമേന്ദ്ര (Dharmendra). ഡ്രീം ഗേൾ എന്ന വിളിപ്പേരിൽ യുവാക്കളുടെ ഉറക്കം കെടുത്തിയ സുന്ദരി ഹേമ മാലിനി (Hemamalini). തെന്നിന്ത്യൻ സ്വദേശിനെയങ്കിലും, ബോളിവുഡിന്റെ തലവര മാറ്റാനായിരുന്നു ആ സുന്ദരിയുടെ നിയോഗം. ആ രണ്ടു താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നു. അത്രത്ര എളുപ്പമായിരുന്നില്ല താനും. ഹേമയുടെ ആദ്യവിവാഹം എന്നിരിക്കെ ധർമേന്ദ്രയ്ക്ക് ഇത് രണ്ടാമൂഴമായിരുന്നു. ആദ്യ വിവാഹത്തിൽ നാല് മക്കളുടെ പിതാവായിരുന്നു അദ്ദേഹം. എന്നിരുന്നാലും, ധർമേന്ദ്രയ്ക്ക് ഹേമയുമായുള്ള പ്രണയം ഒഴിവാക്കാൻ കഴിയുമായിരുന്നില്ല

advertisement
2/6
ഇക്കഴിഞ്ഞ ദിവസം മുതൽ ധർമേന്ദ്രയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുകയാണ്. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചു എന്ന് വരെ റിപ്പോർട്ട് പുറത്തുവന്നു. അന്നേരം ഹേമയ്ക്കും മകൾ ഇഷയ്ക്കും വെറുതെയിരിക്കാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കരുത് എന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. കോളിക്കളം നിറഞ്ഞ വിവാഹവും ജീവിതവുമായിരുന്നു ഹേമ മാലിനിയുടെയും ധർമേന്ദ്രയുടെയും (തുടർന്ന് വായിക്കുക)

3/6
ഹേമയെ വിവാഹം ചെയ്യുമ്പോഴും ആദ്യഭാര്യയായ പ്രകാശ് കൗറിനെ ഉപേക്ഷിക്കാൻ ധർമേന്ദ്ര തയാറായിരുന്നില്ല. എന്നാൽ, ഒരേ സമയം രണ്ടു ഭാര്യമാർ എന്നത് സാധ്യമാകാത്തതിനാൽ, ധർമേന്ദ്രയും ഹേമ മാലിനിയും ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു വിവാഹം. ഇന്നും ധരംജി എന്ന് ബഹുമാനപൂർവ്വം ധർമേന്ദ്രയെ അഭിസംബോധന ചെയ്യുന്ന വ്യക്തിയാണ് ഹേമമാലിനി. ആദ്യ വിവാഹത്തിൽ നിന്നും അദ്ദേഹത്തിന് പിറന്ന നാല് മക്കളിൽ രണ്ടുപേരാണ് പ്രശസ്ത ബോളിവുഡ് നടന്മാരായ സണ്ണി ഡിയോളും ബോബി ഡിയോളും. ധർമേന്ദ്രയുടെ മൂത്തമകനും ഹേമ മാലിനിയും തമ്മിൽ പത്തു വയസിൽ താഴെ മാത്രം പ്രായവ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയം. ഹേമയ്ക്കും ധർമേന്ദ്രയ്ക്കും രണ്ടു മക്കൾ; ഇഷ ഡിയോളും അഹാന ഡിയോളും

4/6
ഷോലെയിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഹേമ മാലിനിയുമായുള്ള വിവാഹം നടക്കുമ്പോൾ ധർമേന്ദ്രയുടെ മൂത്ത പുത്രൻ നടൻ സണ്ണി ഡിയോളിനു പ്രായം 23 വയസ്. ധർമേന്ദ്ര കേവൽ കൃഷൻ ഡിയോൾ എന്നാണ് അദ്ദേഹത്തിന്റെ പൂർണനാമം. 1979ലായിരുന്നു ധർമേന്ദ്രയും ഹേമ മാലിനിയും തമ്മിലെ വിവാഹം. ഭർത്താവിന്റെ രണ്ടാം വിവാഹം പ്രകാശ് കൗറിനും അവരുടെ മക്കൾക്കും നൽകിയ ഞെട്ടൽ വളരെ വലുതായിരുന്നു. സണ്ണിയും ബോബിയും അവരുടെ അച്ഛനുമായുള്ള ബന്ധം വഷളാവാതെ വളർന്നു വന്നതിനു പിന്നിലും അമ്മ പ്രകാശ് കൗറിന്റെ കരങ്ങളാണ്

5/6
ഹേമ മാലിനിയെ വിവാഹം ചെയ്തുവെങ്കിലും ധർമേന്ദ്ര അദ്ദേഹത്തിന്റെ ആദ്യഭാര്യക്കും കുടുംബത്തിനുമൊപ്പം താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ ഹേമയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഹേമയെ വിവാഹം ചെയ്തതിൽ പ്രകാശ് കൗർ എവിടെയും നീരസം അറിയിച്ചിട്ടുമില്ല. മക്കൾക്ക് നല്ലൊരു പിതാവ് എന്ന നിലയിൽ ധർമേന്ദ്ര എക്കാലവും ഹേമ മാലിനിക്കും മക്കൾക്കും ഒപ്പം നിലകൊണ്ടിരുന്നു. 2023ൽ പുറത്തിറങ്ങിയ 'റോക്കി ഓർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലെ ധർമേന്ദ്രയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു

6/6
രാം കമൽ മുഖർജി രചിച്ച 'ഹേമ മാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന പുസ്തകത്തിൽ ധർമേന്ദ്രയുടെ വീട്ടിലേക്ക് പോകാത്തതിന്റെ കാരണം ഹേമ മാലിനി വ്യക്തമാക്കിയിരുന്നു. 'ഞാൻ ആരെയും ശല്യം ചെയ്യാൻ ആഗ്രഹിച്ചില്ല. എനിക്കും എന്റെ പെൺമക്കൾക്കുമായി അദ്ദേഹം ചെയ്തു തന്ന കാര്യങ്ങളിൽ ഞാൻ സന്തുഷ്‌ടയാണ്. ഏതൊരു പിതാവിനെയും പോലെ അദ്ദേഹം ഒരു നല്ല അച്ഛനായിരുന്നു. ഞാനതിൽ സന്തോഷവതിയാണ്. ഇന്ന് ഞാനൊരു തൊഴിലുള്ള സ്ത്രീയാണ്. എന്റെ ജീവിതം കലയ്ക്കും സംസ്കാരത്തിനുമായി ഉഴിഞ്ഞുവച്ചതിനാൽ ഞാൻ എന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നു,' അവർ പറഞ്ഞു

Dharmendra| എന്റെയച്ഛൻ മരിച്ചിട്ടില്ല, സുഖം പ്രാപിച്ചു വരുന്നു; ധർമേന്ദ്രയുടെ മരണവാർത്ത നിരാകരിച്ച്‌ മകൾ ഇഷ ഡിയോൾ

  • ധർമേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൾ ഇഷ ഡിയോൾ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

  • മാധ്യമങ്ങൾ ധർമേന്ദ്രയുടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് അനാദരവാണെന്ന് ഹേമമാലിനി പറഞ്ഞു.

View All
advertisement