കാട്ടാക്കടയിലെ 'വനിതാ ജംഗ്ഷൻ്റെ' വിശേഷങ്ങൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
തിരുവനന്തപുരം ജില്ലയിൽ ഉടനീളം സംഘടിപ്പിക്കുന്ന 'വനിതാ ജംഗ്ഷൻ' പരിപാടിക്ക് കാട്ടാക്കടയിൽ തുടക്കമായി. ശാരീരികവും മാനസികവുമായ ആരോഗ്യം കാക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിൻ്റെതാണ് എന്ന ഓർമ്മപ്പെടുത്തലാണ് "വനിതാ ജംഗ്ഷൻ".
അസമയം അസമത്വം ആണെന്ന ആശയം ഉൾക്കൊണ്ട് തിരുവനന്തപുരം ജില്ലയിൽ ഉടനീളം സംഘടിപ്പിക്കുന്ന 'വനിതാ ജംഗ്ഷൻ' പരിപാടിക്ക് കാട്ടാക്കടയിൽ തുടക്കമായി. ചീഫ് സെക്രട്ടറി ഡോ. ശാരദ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. അശാന്തിയും അസംതൃപ്തിയും സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങൾ നിറഞ്ഞ ജീവിതം എത്രമാത്രം അസ്വസ്ഥമാണ്. സംതൃപ്തമായ സ്ത്രീ ജന്മങ്ങൾ സൃഷ്ടിക്കുന്നതാണ് ഊർജസ്വലമായ സാമൂഹികാന്തരീക്ഷം എന്ന തിരിച്ചറിയലിലൂടെ രൂപപ്പെടുന്നതാകണം നമ്മുടെ വികസന കാഴ്ചപ്പാടുകൾ. ശാരീരികവും മാനസികവുമായ ആരോഗ്യം കാക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിൻ്റെതാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് "വനിതാ ജംഗ്ഷൻ".

വനിതാ ജംഗ്ഷൻ ഉദ്ഘാടന വേളയിൽ
ജീവിതത്തിൻ്റെ ഏത് സന്ദർഭങ്ങളിലും ഏത് കവലകളിലും വലിഞ്ഞു മുറുകിയ മുഖങ്ങൾക്ക് പകരം പ്രസാദാത്മകമായി ഉത്തരവാദിത്വങ്ങൾ പങ്കുവക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നത് വഴിയാണ് നാടിൻ്റെ സന്തോഷം രൂപപ്പെടുന്നത്. തലസ്ഥാന ജില്ല അറുപത്തെട്ടാം പിറവി ദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അർത്ഥപൂർണമായ സന്ദേശമാണ് നൽകുന്നതെന്ന് ഐ ബി സതീഷ് എം എൽ എ പറഞ്ഞു.
advertisement
അസമയം അസമത്വം ആണെന്നും രാത്രിയിലും സ്ത്രീകൾക്കു വേണ്ടിയുള്ള ഇടങ്ങൾ കൂടിയായി നമ്മുടെ പൊതുവിടങ്ങളും കവലകളും ഒക്കെ മാറണമെന്നും സുരക്ഷിതമായിരിക്കണം എന്നുമുള്ള ആശയമാണ് 'വനിതാ ജംഗ്ഷനി'ലൂടെ പ്രാവർത്തികമാക്കാൻ ലക്ഷ്യമിടുന്നത്. വൈകാതെ തന്നെ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇതേ പരിപാടി സംഘടിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 04, 2024 4:33 PM IST