സിഎജി റിപ്പോർട്ടിനെ കുറിച്ച് പറഞ്ഞത് അറിഞ്ഞുകൊണ്ട് തന്നെ; തോമസ് ഐസക്

Last Updated:

സഭാ സമിതി വിളിച്ചു വരുത്തിയ ആദ്യ മന്ത്രിയായി തോമസ് ഐസക്ക്

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെക്കുറിച്ച് സഭയ്ക്കു പുറത്തു പറഞ്ഞത് അറിഞ്ഞു കൊണ്ടു തന്നെയെന്ന് ധനമന്ത്രി തോമസ് ഐസക്. സി എ ജിയുടെ നിലപാട് ജനങ്ങൾ ചർച്ച ചെയ്യട്ടെയെന്നും തോമസ് ഐസക്. അവകാശ ലംഘന പരാതിയിൽ നിയമസഭാ സമിതിക്കു മുന്നിൽ ഹാജരായ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
കിഫ് ബിക്കെതിരായ സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ ധനമന്ത്രിയുടെ പരസ്യ വിമർശനങ്ങളാണ് വിവാദമായത്. റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കും മുമ്പേ ധനമന്ത്രി ചോർത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ലഭിച്ചത് കരട് റിപ്പോർട്ടെന്നാണ് കരുതിയതെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് അന്തിമ റിപ്പോർട്ടെന്നു തിരുത്തി.
You may also like:'തീരുമാനം മാറ്റാൻ അദ്ദേഹത്തെ നിർബന്ധിക്കാനാകില്ല'; രജനികാന്തിന്റെ സഹോദരൻ
റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശൻ എംഎൽഎയാണ് ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
advertisement
സിഎജി റിപ്പോർട്ടിനെതിരായ നിലപാടിൽ മാറ്റമില്ല. അവകാശ ലംഘനത്തിന്റെ പ്രശ്നവുമില്ല. സമിതി എന്തു നിലപാടെടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജനുവരി എട്ടിന് തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവകാശ സമിതി സഭയിൽ റിപ്പോർട്ട് വച്ചേക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ അവകാശ സമിതി വിളിച്ചു വരുത്തുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഎജി റിപ്പോർട്ടിനെ കുറിച്ച് പറഞ്ഞത് അറിഞ്ഞുകൊണ്ട് തന്നെ; തോമസ് ഐസക്
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement